Home Entertainment Celebrities

50 കോടി ക്ലബ്ബില്‍ കയറി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്, അഭിനന്ദനങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍

159

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.

Advertisements

ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റെടുത്ത മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.

Also Read: എന്റെ സിനിമയുടെ ഷൂട്ടിനിടക്കും ചാക്കോച്ചന്‍ വിദേശത്ത് പോകണമെന്ന് പറഞ്ഞു, പറ്റില്ലെന്ന് ഞാന്‍ കടുപ്പിച്ചു പറഞ്ഞു, എനിക്ക് സംവിധായകന്റെ അധികാരമെടുക്കേണ്ടി വന്നു, ലാല്‍ജോസ് പറയുന്നു

പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള നല്ല അഭിപ്രായങ്ങള്‍ കണ്ട് മനസ്സു നിറഞ്ഞ് നടന്‍ റോണി ഡേവിഡും പ്രേക്ഷകരോട് നന്ദി പറഞ്ഞിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥ ഒരുക്കിയതും റോണിയായിരുന്നു. റോണിയുടെ സഹോദരന്‍ റോബി രാജാണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രം പുറത്തിറങ്ങി വെറും ഒമ്പതുദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുവ സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു ദുല്‍ഖര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്.

Also Read: ഉത്തരയുടെ കുഞ്ഞിനെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് നവ്യ നായര്‍, താരത്തിന്റെ പോസ്റ്റും വൈറല്‍

കണ്ണൂര്‍ സ്‌ക്വാഡിന്റെ എല്ലാ ടീം അംഗങ്ങള്‍ക്കും തന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയി ക്കുന്നു, ചിത്രത്തിന് അവസാനമില്ലാത്ത സ്‌നേഹം നല്‍കുന്ന പ്രേക്ഷകര്‍ക്കും നന്ദിയെന്നും ദുല്‍ഖര്‍ കുറിച്ചു. ദുല്‍ഖറിന്റെ നേതൃത്വത്തിലുള്ള വേഫറര്‍ ഫിലിംസ് ആണ് ഈ ചിത്രം തിയ്യേറ്ററുകളിലെത്തിച്ചത്.

Advertisement