Home Entertainment Celebrities

നവ്യയുടെ പേരിനെ കളങ്കമാക്കാൻ ആരേയും അനുവദിക്കില്ല; ചുട്ടമറുപടി നൽകി ഭർത്താവ്; ചേർത്ത് നിർത്തിയ ചിത്രം വൈറലാകുന്നു

2689

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റി ഷോ ജഡ്ജായും നർത്തകിയായും ആരാധകർക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.

അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഇപ്പോൾ വൻവിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് താരം. ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്നും നവ്യ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈപ്പറ്റിയെന്ന തുറന്നുപറച്ചിലാണ് താരത്തെ വിവാദത്തിലാക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ താരം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സച്ചിൻ സാവന്ത് മകന്റെ

Advertisements

പിന്നാലെ നവ്യസോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റും് ശ്രദ്ധനേടിയിരുന്നു. ഒരു നൃത്ത വീഡിയോയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച്, നിങ്ങൾ തകർന്നിരിക്കുമ്പോഴും നൃത്തം ചെയ്യൂ എന്ന കവിതാശകലം കുറിച്ചുകൊണ്ട് താരം വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു. മാധ്യമങ്ങളുടെ വേ ട്ടയാടലിനെതിരെയും താരം കുറിപ്പ് പങ്കുവെച്ചിരുന്നു.

ALSO READ- അന്നും ഇന്നും ഞാനൊരു പൊട്ടനായിരുന്നു, സിനിമയില്‍ നിന്നും പിറകോട്ട് പോയതിന്റെ കാരണം ഇതാണ്, തുറന്നുപറഞ്ഞ് നിശാന്ത് സാഗര്‍

ഇപ്പോഴും താരവും കുടുംബവും പറയുന്നത് സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്നാണ്. സാവന്ത് താമസിച്ചിരുന്ന അപാർട്‌മെന്റിലാണ് നവ്യയും താമസിച്ചിരുന്നത്.

പിന്നീട് നവ്യ കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15-20 തവണ സാവന്ത് നവ്യയെ സന്ദർശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണം സമ്മാനമായി നൽകിയതായുമാണ് ഇഡിയുടെ വെളിപ്പെടുത്തൽ.

സച്ചിൻ സാവന്തിന് നവ്യ നായരുമായി അടുത്ത ബന്ധമുണ്ടെന്നും ഇരുവരും തമ്മിൽ ചില സാമ്പത്തിക ഇടപാടുകളുണ്ട് എന്നുമാണ് സാവന്തിന്റെ സുഹൃത്ത് സാഗർ ഹനുബന്ത് താക്കൂർ വെളിപ്പെടുത്തിയത്.

ALSO READ- എന്ത് പറഞ്ഞാലും അനുസരിക്കും, കുലപുരുഷന്മാര്‍ പറയുന്നത് അംഗീകരിക്കുന്ന അനിയത്തി കുട്ടിയാണ് റെനീഷ, യൂട്യൂബര്‍ ഉണ്ണി പറയുന്നു

എന്നാൽ മകന്റെ പിറന്നാൾ ദിനത്തിൽ സമ്മാനവുമായി സാവന്ത് എത്തിയതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നാണ് നവ്യ നായർ വിശദീകരിക്കുന്നത്. നവ്യയ്ക്ക് ഈ വിഷയത്തിൽ പിന്തുണയുമായി ഭർത്താവും സഹോദരനും എത്തിയിരുന്നു. ഭർത്താവ് സന്തോഷ് നവ്യയെ ചേർത്ത് പിടിക്കുന്ന ചിത്രവും പങ്കിട്ടിരിക്കുകയാണ്.

ഓണ സമയത്ത് പങ്കിട്ട ചിത്രത്തിന് പിന്നാലെയാണ് നവ്യയെ നെഞ്ചോട് ചേർത്തുനിർത്തുന്ന ചിത്രം വീണ്ടും സന്തോഷ് പങ്കിടുന്നത്. സുഹൃത്തുക്കൾക്ക് ഗുഡ് നൈറ്റ് പറഞ്ഞുകൊണ്ടാണ് നവ്യ നായരേ ചേർത്തുനിർത്തിക്കൊണ്ട് സന്തോഷ് എത്തിയത്. മുൻകാലത്തെ ഒരു ചിത്രമായിരുന്നു പങ്കിട്ടത് എങ്കിലും നവ്യയെ കടന്നാക്രമിക്കുന്ന ആളുകൾക്ക് നൽകുന്ന മറുപടിയെന്നാണ് വിലയിരുത്തൽ.നിരവധി ആളുകളാണ് സന്തോഷിന് ആശംസകൾ അറിയിച്ചുകൊണ്ട് കമന്റുകൾ ഇട്ടത്.

അതേസമയം, സച്ചിൻ സാവന്തും നവ്യാ നായരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിൻ സാവന്ത് കൊച്ചിയിലെത്തിയിട്ടുണ്ട് എന്നുമാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സച്ചിൻ സാവന്തിന്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെയുടെ മൊഴിയുടെ അിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്.

എന്നാൽ, നവ്യാ നായരെ സന്ദർശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദർശനം നടത്തുന്നതിനായാണ് താൻ കൊച്ചിയിലെത്തിയതെന്നാണ് സച്ചിൻ സാവന്ത് ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നത്.

Advertisement