Home Entertainment Celebrities

എന്ത് പറഞ്ഞാലും അനുസരിക്കും, കുലപുരുഷന്മാര്‍ പറയുന്നത് അംഗീകരിക്കുന്ന അനിയത്തി കുട്ടിയാണ് റെനീഷ, യൂട്യൂബര്‍ ഉണ്ണി പറയുന്നു

275

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ പരിപാടിയുടെ അഞ്ച് സീസണുകളാണ് അവസാനിച്ചത്. അടുത്തിടെ അവസാനിച്ച അവസാന സീസണിലെ കിടിലന്‍ മത്സരാര്‍ത്ഥിയായിരുന്നു റെനീഷ.

Advertisements

ഒന്നാം സ്ഥാനം നേടുമെന്ന് പ്രേക്ഷകര്‍ കരുതിയിരുന്ന റെനീഷ ബിഗ് ബോസ് റണ്ണര്‍ അപ്പായിരുന്നു. എന്നാലും മലയാളികളുടെ മനസ്സില്‍ റെനീഷ കപ്പ് നേടിയത് പോലെ തന്നെയായിരുന്നു.

Also Read: ഇന്ത്യ ബ്രിട്ടീഷുകാര്‍ നല്‍കിയ പേര്, ഭാരതം എന്നാക്കണമെന്ന് സെവാഗും, ഇന്ത്യ എന്ന പേരില്‍ ഇതുവരെ അഭിമാനം തോന്നിയിട്ടില്ലേ എന്ന് വിഷ്ണു വിശാല്‍, കിടിലന്‍ മറുപടി

ബിഗ് ബോസ് അവസാനിച്ചതിന് ശേഷം സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് റെനീഷ. ഇപ്പോഴിതാ റെനീഷയെ കുറിച്ച് യൂട്യൂബര്‍ ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകകളെ തൃപ്തിപ്പെടുത്തുന്നത് കൊണ്ടാണ് റെനീഷയെ പ്രേക്ഷകര്‍ ഇന്നും ഇഷ്ടപ്പെടുന്നതെന്ന് ഉണ്ണി പറയുന്നു.

കുലപുരുഷന്മാര്‍ പറയുന്നതൊക്കെ അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറായിട്ടുള്ള അനിയത്തി കുട്ടി തന്നെയാണ് റെനീഷ. ബിഗ് ബോസില്‍ വെച്ച് എന്തെങ്കിലും പണി പറയുന്ന സമയത്ത് പറ്റില്ല, അത് താന്‍ ചെയ്യേണ്ട കാര്യമില്ലെന്ന് പറയാത്ത ഒരേയൊരു മത്സരാര്‍ത്ഥിയാണ് റെനീഷയെന്നും ഉണ്ണി പറയുന്നു.

Also Read: ഇന്ത്യക്കാരനെന്ന് പറയുന്നതില്‍ അഭിമാനം, ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കുന്നുവെന്ന വാര്‍ത്തകളില്‍ ശക്തമായി പ്രതികരിച്ച് ഒമര്‍ലുലു

ഏതെങ്കിലും ടാസ്‌കിന്റെ ഇടക്ക് കുറച്ച് വെള്ളം എടുത്തോണ്ട് വാ എന്ന് പറഞ്ഞാല്‍ റെനീഷ എടുത്ത് കൊണ്ടുപോയി കൊടുക്കും. കാരണം റെനീഷ ശരിക്കും ഒരു അനിയത്തി കുട്ടിയാണെന്നും അവരെ എല്ലാവര്‍ക്കും ഇഷ്ടപ്പെടും കാരണം വാര്‍പ്പു മാതൃകകളെയൊക്കെ അവര്‍ തൃപ്തിപ്പെടുത്തുന്നുണ്ടെന്നും ഉണ്ണി പറഞ്ഞു.

Advertisement