20 ദിവസത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി വിക്കി, സന്തോഷം കൊണ്ട് മതിമറന്ന് നയന്‍താരയും മക്കളും, കെട്ടിപ്പിടിച്ച് ്‌സ്വീകരണം

83

മലയാള സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് നയന്‍താര. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചത് അന്യഭാഷയില്‍ നിന്നാണ്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ ആയി നയന്‍ മാറിക്കഴിഞ്ഞു.

Advertisements

ഇതിനിടെയും നടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. എന്നാല്‍ വല്ലപ്പോഴും മാത്രമേ ഇതിനോട് പ്രതികരിക്കാറുള്ളു നടി. നടി എന്നത് പോലെ ബിസിനസിലും ഈ താരം തന്റെ കഴിവ് തെളിയിച്ചു.

Also Read:വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികളായില്ല, ഗര്‍ഭിണിയാവാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു, ഷാരൂഖ് ഖാന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്, തുറന്നുപറഞ്ഞ് ഫറ ഖാന്‍

2021ല്‍ ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം റൗഡി പിക്‌ചേഴ്‌സ് എന്ന നിര്‍മ്മാണ കമ്പനി നയന്‍താര ആരംഭിച്ചിരുന്നു. ഈ വര്‍ഷം അതില്‍ നിന്നും വ്യത്യസ്തമായി വൈവിദ്ധ്യമായ ഉത്പന്നങ്ങളുമായി ഒരു വലിയ ബ്രാന്റ് തന്നെ അവതരിപ്പിച്ചിട്ടുണ്ട് നയന്‍താര. ഇപ്പോള്‍ രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് താരം.

മക്കളുടെ വിശേഷങ്ങളെല്ലാം താരദമ്പതികള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തങ്ങളുടെ രണ്ട് കണ്മകള്‍ക്കൊപ്പം അവധിയാഘോഷത്തിലാണ് നയന്‍താരയും വിഘ്‌നേഷും. അതിനിടെ കുറച്ച് ദിവസം ഷൂട്ടുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു വിഘ്‌നേഷ്.

Also Read;എല്ലാം കൊട്ടാരക്കര ഗണപതി കൊടുത്ത ഭാഗ്യം, കൊച്ചിയില്‍ കോടികളുടെ ഫ്‌ലാറ്റില്‍ ജീവിതം തുടങ്ങി അഖിലും കുടുംബവും, ചിത്രങ്ങള്‍ പങ്കുവെച്ച് സെറീന

താനും മക്കളും ആ ദിവസങ്ങളില്‍ വിഘ്‌നേഷിനെ എത്രത്തോളം മിസ് ചെയ്തിട്ടുണ്ടെന്ന് സോഷ്യല്‍മീഡിയയിലൂടെ പറയുകയാണ് നയന്‍താര. ഷൂട്ട് കഴിഞ്ഞെത്തിയ വിക്കി മക്കളെയും നയന്‍താരയെയും കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളും നയന്‍താര പങ്കുവെച്ചിട്ടുണ്ട്. നിരവദി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

Advertisement