എല്ലാം കൊട്ടാരക്കര ഗണപതി കൊടുത്ത ഭാഗ്യം, കൊച്ചിയില്‍ കോടികളുടെ ഫ്‌ലാറ്റില്‍ ജീവിതം തുടങ്ങി അഖിലും കുടുംബവും, ചിത്രങ്ങള്‍ പങ്കുവെച്ച് സെറീന

149

ബിഗ്ബോസ് സീസണ്‍ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖില്‍ മാരാരിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകര്‍. അഞ്ചാം സീസണോടെ ഏറ്റവും കൂടുതല്‍ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖില്‍ പുറത്തെത്തിയത്.

Advertisements

ഗെയിം ഷോയിലെ മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖില്‍ കപ്പുയര്‍ത്തുകയായിരുന്നു കഴിഞ്ഞതവണ.

Also Read:ആര്‍ക്കുവേണ്ടിയാണോ അത്തരം ചിത്രങ്ങളില്‍ അഭിനയിച്ചത്, അവരൊന്നും ഇന്ന് തനിക്കൊപ്പമില്ല, പ്രണയിച്ച പുരുഷന്മാരെല്ലാം ചതിച്ചു, വേദനിപ്പിക്കുന്ന ജീവിതകഥ പറഞ്ഞ് ഷക്കീല

കൊച്ചിയിലെ കാക്കനാട് പുതിയൊരു ഫ്‌ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് അഖില്‍ മാരാര്‍ ഇപ്പോള്‍. അഖിലിന്റെയും ലക്ഷ്മിയുടെയും സന്തോഷത്തില്‍ പങ്കുചേര്‍ന്ന മുന്‍ ബിഗ്‌ബോസ് താരം സെറീന പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

അഖിലിന്റെ പുതിയ ഫ്‌ലാറ്റിന്റെ പാലുകാച്ചല്‍ ചടങ്ങിന് പങ്കെടുക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് സെറീന സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ എവിടെയും ഗണപതിയുടെ വിഗ്രഹങ്ങളാണ് കാണാനാവുന്നത്.

തന്റെ വിജയങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും പിന്നില്‍ കൊട്ടാരക്കര ഗണപതിയാണെന്ന് നേരത്തെ അഖില്‍ പറഞ്ഞിരുന്നു.താന്‍ ആര്‍ഭാട പൂര്‍വ്വം ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണെന്ന് നേരത്തെ അഖില്‍ പറഞ്ഞിട്ടുണ്ട്. താന്‍ കൊച്ചിയുടെ ഹൃദയഭാഗത്ത് സ്വന്തമാക്കിയത് കോടികളുടെ ഫ്‌ല്ാറ്റാണെന്നും താരം പറഞ്ഞിരുന്നു.

Also Read:പര്‍പ്പിള്‍ ലഹങ്കയില്‍ തിളങ്ങി സാന്ത്വനത്തിലെ അപ്പു, അതിസുന്ദരിയെന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ, വൈറലായി ചിത്രങ്ങള്‍

ലക്ഷ്യൂറിയസ് കാറുകളും താരം ഇതിന് മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും പല ഷോകളിലും സജീവമാണ് അഖില്‍ ഇന്ന്. ഒരു ഉദ്ഘാടനത്തിന് വിളിക്കുമ്പോള്‍ തന്നെ ലക്ഷങ്ങളാണ് അഖിലിന് പ്രതിഫലമായി ലഭിക്കുന്നത്.

അഖില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ആരാധകര്‍ക്ക് സുപരിചിതയാണ്. ഇന്റര്‍ വ്യൂകളിലൂടെയാണ് ലക്ഷ്മി താരമായത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. പ്രണയിച്ച കഥയൊക്കെ അഖില്‍ ബിഗ് ബോസില്‍ വെച്ചുതന്നെ വെളിപ്പെടുത്തിയിരുന്നു.

Advertisement