ആര്‍ക്കുവേണ്ടിയാണോ അത്തരം ചിത്രങ്ങളില്‍ അഭിനയിച്ചത്, അവരൊന്നും ഇന്ന് തനിക്കൊപ്പമില്ല, പ്രണയിച്ച പുരുഷന്മാരെല്ലാം ചതിച്ചു, വേദനിപ്പിക്കുന്ന ജീവിതകഥ പറഞ്ഞ് ഷക്കീല

31

ഒരു കാലത്ത് മലയാള സിനിമയില്‍ സൂപ്പര്‍താരങ്ങളെക്കാള്‍ മൂല്യം ഉണ്ടായിരുന്ന നടിയാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളില്‍ കൂടി ആയിരുന്നു ഇക്കിളി നായികയായി ഷക്കീല വന്‍വിജയങ്ങള്‍ നേടിയെടുത്തത്. സൂപ്പര്‍താര സിനിമകള്‍ അടക്കം പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഒരു കാലഘട്ടത്തില്‍ മലയാള സിനിമയെ രക്ഷപെടുത്തിയത് ഷക്കീല ചിത്രങ്ങള്‍ ആയിരുന്നു.

Advertisements

വളരെ ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ ഷക്കീല എത്തിയിരു ന്നു. കിന്നാരത്തുമ്പികള്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് നടിയുടെ ജീവിതം മാറിമറിഞ്ഞത്. സില്‍ക്ക് സ്മിതക്ക് ഒപ്പം തമിഴ് സിനിമയില്‍ അഭിനയിച്ചാണ് സിനിമാ ജീവിതം തുടങ്ങിയത്.

Also Read:പര്‍പ്പിള്‍ ലഹങ്കയില്‍ തിളങ്ങി സാന്ത്വനത്തിലെ അപ്പു, അതിസുന്ദരിയെന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ, വൈറലായി ചിത്രങ്ങള്‍

സില്‍ക്കിന്റെ അനിയത്തിയായാണ് ഷക്കീല ആ സിനിമയില്‍ അഭിനയിച്ചത്. ഇന്ന് സിനിമയില്‍ സജീവമല്ല താരം. എന്നാല്‍ മിനിസ്‌ക്രീനില്‍ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും നീലച്ചിത്രങ്ങളിലെ നായികയായി മാറേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും സംസാരിക്കുകയാണ് താരം.

വീട്ടിലെ സാമ്പത്തിക സ്ഥിതിയാണ് ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കാരണം. ആര്‍ക്കുവേണ്ടിയാണോ താന്‍ ഈ തീരുമാനമെടുത്തത് അവര്‍ തനിക്കൊപ്പം ഇന്നില്ലെന്നും വിവാഹജീവിതമൊക്കെ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഒന്നും നടന്നില്ലെന്നും താരം പറയുന്നു.

Also Read:കറുത്ത തൊലിയുള്ള നടന്മാരെയെല്ലാം മാറ്റി നിര്‍ത്തി, വെളുത്ത തൊലിയുള്ള പൃഥ്വിരാജെന്ന ബിലോ ആവറേജ് നടനെ കറുത്ത മേക്കപ്പിട്ട് കറുത്ത നജീബാക്കി, എല്ലാം ഊളഫാന്‍സിന്റെ കണ്ണില്‍പ്പൊടിയിടാന്‍, ആടുജീവിതത്തെ വിമര്‍ശിച്ച് സംഗീത ലക്ഷ്മണ്‍

കുടുംബത്തോടൊപ്പം ജീവിക്കുക എന്നതായിരുന്നു തന്റെ ഒരേയൊരു ആഗ്രഹം. എന്നാല്‍ ഇന്ന് ഭക്ഷണത്തിനും പണത്തിനും ക്ഷാമമില്ലെങ്കിലും കുടുംബത്തിന്റെ അഭിവമുണ്ടെന്നും ജീവിതത്തില്‍ ഒത്തിരി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടെന്നും താരം പറയുന്നു.

Advertisement