മലയാളി കുടുംബ പ്രേക്ഷകരുടെ ഇടയില്‍ തരംഗമായി മുന്നേറിയ പരമ്പര ആണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യിതിരുന്ന സാന്ത്വനം തമിഴിലെ പാണ്ഡ്യന്‍ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ്. മലയാളത്തിന്റെ പ്രിയങ്കരിയായ നടി ചിപ്പി രഞ്ജിത്ത് ആണ് ഈ പരമ്പര നിര്‍മ്മിച്ചത്.
കുടുംബ അംഗങ്ങള്‍ തമ്മിലുള്ള സ്നേഹം തന്നെയായിരുന്നു സാന്ത്വനം സീരിയലിന്റെ ഹൈലൈറ്റ്. ഈ പരമ്പരയില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ആയിരുന്നു അപര്‍ണ്ണ എന്ന അപ്പു. നടി രക്ഷാ രാജ് ആണ് അപര്‍ണ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ ആണ് രക്ഷ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഈ സീരിയല്‍ ഹിറ്റ് ആയിരുന്നു. രക്ഷ അവതരിപ്പിച്ച സോഫി എന്ന കഥാപാത്രത്തെയും ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഇന്ന് മലയാള സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് രക്ഷ. താരം സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ്. ഇപ്പോഴിതാ രക്ഷയുടെ ഒരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രക്ഷ.
ഡിസൈനര്‍ പര്‍പ്പിള്‍ ലഹങ്കയണിഞ്ഞ രക്ഷ അതിസുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്ന്ത്. കേട്ട പാട്ടുകള്‍ മധുരം, കേള്‍ക്കാനിരിക്കുന്നത് അതിമധുരം എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് രക്ഷ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് രക്ഷയുടെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്.