16 വര്‍ഷത്തെ പൃഥ്വിരാജിന്റെ കഠിനാധ്വാനമാണ് ആടുജീവിതം, എനിക്ക് 16 മാസം പോലും ജോലി ചെയ്യാനാവില്ല, ഇതെന്തൊരു മനുഷ്യന്‍, പൃഥ്വിരാജിനെയും ആടുജീവിതത്തെയും പ്രശംസിച്ച് ഇന്ത്യന്‍ സിനിമാതാരങ്ങള്‍

245

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ പോലും വന്‍ സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.

Advertisements

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാറും തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസും, സൂര്യയുമൊക്കെ. അണിയറപ്രവര്‍ത്തകരെ പ്രശംസിച്ചുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

Also Read:20 ദിവസത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി വിക്കി, സന്തോഷം കൊണ്ട് മതിമറന്ന് നയന്‍താരയും മക്കളും, കെട്ടിപ്പിടിച്ച് ്‌സ്വീകരണം

ആടുജീവിതം എന്ന പേരില്‍ പൃഥ്വിരാജിന്റെ ചിത്രം പുറത്തിറങ്ങുകയാണ്. തനിക്ക് പൃഥ്വിരാജ് ട്രെയിലര്‍ കാണിച്ചുതന്നിരുന്നുവെന്നും ഒരു ട്രയല്‍ ഷോ ഉണ്ടാവുമ്പോള്‍ തന്നെ അറിയിക്കണമെന്ന് താന്‍ പൃഥ്വിരാജിനോട് പറഞ്ഞിരുന്നുുവെന്നും സാധരണ അങ്ങനെയുള്ള പരിപാടികള്‍ക്കൊന്നും പോവാത്ത ആളാണ് താനെന്നും അക്ഷയ് കുമാര്‍ പറയുന്നു.

ഒരു അഭിനേതാവ് എന്ന നിലയില്‍ ഈ ചിത്രത്തിനായി 16വര്‍ഷമാണ് പൃഥ്വിരാജെടുത്ത്, തനിക്ക് 16 മാസം പോലും ജോലി ചെയ്യാന്‍ കഴിയില്ലെന്നും എല്ലാം അവിശ്വസനീയമാണെന്നും അക്ഷയ് കുമാര്‍ പറയുന്നു.

Also Read:എല്ലാം കൊട്ടാരക്കര ഗണപതി കൊടുത്ത ഭാഗ്യം, കൊച്ചിയില്‍ കോടികളുടെ ഫ്‌ലാറ്റില്‍ ജീവിതം തുടങ്ങി അഖിലും കുടുംബവും, ചിത്രങ്ങള്‍ പങ്കുവെച്ച് സെറീന

അതിജീവനത്തിന്റെ കഥ പറയാനുള്ള 16 വര്‍ഷത്തെ അഭിനിവേശമാണ് ആടുജീവിതമെന്ന് സ്ൂര്യ ട്വീറ്റ് ചെയ്തു. പൃഥ്വിരാജിനെ പോലുള്ള അഭിേേനതാക്കള്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ ഭാവി വാഗ്ദാനമാണെന്നും എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും സൂര്യ കുറിച്ചു.

Advertisement