ഏത് കഥാപാത്രം കിട്ടിയാലും നിമിഷ നേരം കൊണ്ട് ആ കഥാപാത്രമായി മാറും, ഇതൊക്കെ എങ്ങനെ ചെയ്യുന്നോ എന്തോ, ഉര്‍വശിയെ കുറിച്ച് മകള്‍ കുഞ്ഞാറ്റ പറയുന്നത് കേട്ടോ

22

താര പുത്രന്മാരും താരപുത്രികളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. ഇവരുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. പറഞ്ഞുവരുന്നത് നടി ഉര്‍വശിയുടെ നടന്‍ മനോജ് കെ ജയന്റെ മകള്‍ കുഞ്ഞാറ്റയെ കുറിച്ചാണ്.

Advertisements

പ്രേക്ഷകരുടെ മുന്നില്‍ നിന്ന് തന്നെയായിരുന്നു കുഞ്ഞാറ്റയുടെ വളര്‍ച്ച. തേജലക്ഷ്മി എന്ന കുഞ്ഞാറ്റയ്ക്ക് 23 വയസ്സ് ആയി എന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് എത്താറുണ്ട്.

Also Read:16 വര്‍ഷത്തെ പൃഥ്വിരാജിന്റെ കഠിനാധ്വാനമാണ് ആടുജീവിതം, എനിക്ക് 16 മാസം പോലും ജോലി ചെയ്യാനാവില്ല, ഇതെന്തൊരു മനുഷ്യന്‍, പൃഥ്വിരാജിനെയും ആടുജീവിതത്തെയും പ്രശംസിച്ച് ഇന്ത്യന്‍ സിനിമാതാരങ്ങള്‍

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ അമ്മയെ കുറിച്ച് കുഞ്ഞാറ്റ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സിനിമാകരിയര്‍ എന്താവുമെന്ന് കണ്ടറിയാമെന്നും എല്ലാവരും തന്നോട് പറയുന്നത് അമ്മ ഒരു വലിയ ആര്‍ട്ടിസ്റ്റല്ലേ നിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് കാണണം എന്നൊക്കെയാണെന്നും കുഞ്ഞാറ്റ പറയുന്നു.

അമ്മ ചെയ്ത കഥാപാത്രങ്ങള്‍ കാണുമ്പോള്‍ വളരെ സിംപിളായിട്ടാണ് തോന്നുന്നത്. എങ്ങനെയാണ് അമ്മ അതൊക്കെ ചെയ്യുന്നതെന്ന് അറിയില്ല, സിംപിളായി ചെയ്യുന്നതാണോ എന്നറിയില്ലെന്നും സിനിമകളെല്ലാം താന്‍ നിരീക്ഷിക്കാറുണ്ടെന്നും കുഞ്ഞാറ്റ കൂട്ടിച്ചേര്‍ത്തു.

Also Read:20 ദിവസത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി വിക്കി, സന്തോഷം കൊണ്ട് മതിമറന്ന് നയന്‍താരയും മക്കളും, കെട്ടിപ്പിടിച്ച് ്‌സ്വീകരണം

അമ്മ ഏത് കഥാപാത്രം കിട്ടിയാലും എളുപ്പത്തില്‍ ആ കഥാപാത്രമായി മാറാറുണ്ട്. ചെറുപ്പം മുതലേ താന്‍ അത് അനുകരിക്കാറുണ്ടെന്നും തനിക്കും അതുപോലെ ചെയ്യാന്‍ സാധിച്ചാല്‍ സന്തോഷമായിരുന്നുവെന്നും അമ്മ നാല്‍പ്പത് വര്‍ഷത്തോളമാണ് സിനിമയില്‍ നിന്നതെന്നും അതൊന്നും എളുപ്പമുള്ള കാര്യമല്ലെന്നും കുഞ്ഞാറ്റ പറയുന്നു.

Advertisement