കണ്ണില്‍ പതിഞ്ഞതിനേക്കാള്‍ കൂടുതല്‍ മനസ്സില്‍ പതിഞ്ഞവള്‍ ; പിങ്ക് സാരിയില്‍ അതിസുന്ദരിയായി സാധിക വേണുഗോപാല്‍

24

മലയാളം സിനിമാ ആരാധകരുടേയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടി സാധിക വേണുഗോപാല്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന സാധികയ്ക്ക് ആരാധകരും ഏറെയാണ്. ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെ ആണ് താരം സിനിമാ അഭിനയ രംഗത്ത് എത്തിയത്. 

പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് മിനി സ്‌ക്രീനില്‍ ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക തന്റെ എല്ലാ വിശേഷങ്ങളും തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

Advertisements

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പിങ്ക് സാരിയില്‍ അതിസുന്ദരിയായാണ് നടി എത്തുന്നത്. കണ്ണില്‍ പതിഞ്ഞതിനേക്കാള്‍ കൂടുതല്‍ മനസ്സില്‍ പതിഞ്ഞവള്‍ എന്ന കമന്റോടെയാണ് ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

നടി എന്നത് കൂടാതെ മോഡലും അവതാരകയും ഒക്കെയായി തിളങ്ങി നില്‍ക്കുക ആണ് നടി. സോഷ്യല്‍ മീഡിയയിലെ മോശം രീതികള്‍ക്ക് എതിരെ പ്രതികരിച്ച് പലപ്പോഴും എത്താറുള്ള താരത്തിന് എതിരെ വലിയ ആക്രമണങ്ങള്‍ ഇണ്ടായപ്പോഴും കൂളായി സാധിക അതിനെ മറികടക്കാറുണ്ട്.

 

 

Advertisement