പൃഥ്വിരാജിനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞ് പോയി, എന്നെപ്പോലെ തന്നെയായിരുന്നു ; നജീബ് പറയുന്നു

115

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജ് നായകനായി എത്തിയ സിനിമ ആടുജീവിതം തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മരുഭൂമിയില്‍ അകപ്പെട്ട് പോയ നജീബിന്റെ കഥയാണ് സിനിമ പറയുന്നത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചു.

Advertisements

ഇപ്പോള്‍ താന്‍ അനുഭവിച്ച ജീവിതം സ്‌ക്രീനില്‍ കാണാന്‍ എത്തിയ നജീബിന്റെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

‘സന്തോഷമുണ്ട്. സിനിമ കാണാന്‍ പോവുകയാണ്. ഞാന്‍ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാന്‍ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാന്‍ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്.

ഇന്ന് മുഴുവനായി കാണാന്‍ പോകുന്നു. പൃഥ്വിരാജിനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി. അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോണ്‍ വിളിച്ചിരുന്നു. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടായിരുന്നു’, എന്നാണ് എറണാകുളത്തെ തിയറ്ററിലെത്തിയ നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആണ് ആടുജീവിതം അതേ പേരില്‍ ബിഗ് സ്‌ക്രീനില്‍ എത്തിയിരിക്കുന്നത്.

 

Advertisement