തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ച തന്നെ നയന്‍താര-വിഘ്‌നേഷ് ദമ്പതികളുടെ ഇരട്ടിക്കുട്ടികളുടെ ജനനത്തെ കുറിച്ചാണ്. കഴിഞ്ഞദിവസമാണ് ഇരട്ട ആണ്‍കുട്ടികള്‍ തങ്ങള്‍ക്ക് ജനിച്ചതായി വിക്കിയും നയന്‍സും അറിയിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴേക്കും കുഞ്ഞുങ്ങള്‍ പിറന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നിറഞ്ഞിരുന്നു.

വാടകഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ താരദമ്പതികള്‍ക്ക് പിറന്നതെന്നാണ് വാര്‍ത്ത. എങ്കിലും താരങ്ങള്‍ ഇതിനെ കുറിച്ച് കൂടുതല്‍ പ്രതികരിച്ചിട്ടില്ല. തുടര്‍ന്ന് നയന്‍സിന്റെയും വിക്കിയുടെയും വാടക ഗര്‍ഭധാരണം സംബന്ധിച്ച അന്വേഷണം തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. എല്ലാ രേഖകളും സ്ഥാപിത നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.

ഇപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ തേടുന്നത് നയന്‍താരയ്ക്കും വിഘ്‌നേഷിനും വാടക ഗര്‍ഭപാത്രം നല്‍കിയ ആളെയാണ്. ഇപ്പോഴിതാ ആ യുവതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍മീഡിയ.
Also Read: ആരതിയെ ആദ്യമായി കണ്ട ദിവസം മറക്കില്ല, ആ അഭിമുഖമാണ് ജീവിതം മാറ്റിയത്, റോബിന്‍ പറയുന്നു
നയന്‍താരയ്ക്കും വിഘ്‌നേഷിനും കുഞ്ഞുമക്കളെ സമ്മാനിച്ചത് ദുബായിയിലുള്ള ഒരു മലയാളി യുവതിയാണെന്നാണ് വിവരങ്ങള്‍. ഈ യുവതി നയന്‍താരയുടെ ബന്ധുവാണെന്നും പറയപ്പെടുന്നുണ്ട്. ദുബായിയിലുള്ള നയന്‍താരയുടെ ബിസിനസ്സുകള്‍ നോക്കി നടത്തുന്നതും ഈ യുവതിയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.









