Home Entertainment Celebrities

കണ്ണൂര്‍ സ്‌ക്വാഡിനെ വെട്ടിച്ച് മോഹന്‍ലാലിന്റെ നേര് , റിപ്പോര്‍ട്ട് പുറത്ത്‌

5097

മോഹൻലാലിന്റെ നിരവധി ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിനോടകം നിരവധി ചിത്രം റിലീസ് ചെയ്യുകയും ചെയ്തു. എന്നാൽ പലതും പരാജയപ്പെട്ടു. എന്നാൽ താരത്തിന്റെ നേര് ചിത്രം മികച്ച വിജയം തന്നെ നേടും എന്നതിന്റെ സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

Advertisements

നേരിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകൾ നോക്കുകയാണെങ്കിൽ ഇതിനകം നേര് ഒരു കോടിയിൽ അധികം ആഗോളതലത്തിൽ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‌വുഡ് റിപ്പോർട്ട് ചെയ്യുന്നത്.

മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിനെ മോഹൻലാലിന്റെ നേര് പ്രീ സെയിലിൽ ഇതിനകം മറികടന്നു എന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കണ്ണൂർ സ്‌ക്വാഡ് കുറഞ്ഞ തിയറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്തത് എന്നതാണ് മറ്റൊരു കാര്യം.

നേര് എന്ന ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫാണ് എന്നതും പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

also read
കാണാന്‍ പാടില്ലാത്ത കാഴ്ച കണ്ടു; വിവാഹമോചനത്തെ കുറിച്ച് നടന്‍ ബാല
മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്ന ഒരു സിനിമ എന്ന പ്രത്യേകതയും 21ന് റിലീസാകുന്ന നേരിനുണ്ട്. പ്രകടനത്തിന് സാധ്യതയുള്ളതാണ് മോഹൻലാലിനെന്നും ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് വ്യക്താകുന്നു. ട്രെയിലറിൽ കാണിച്ച മോഹൻലാലിന്ററെ കഥാപാത്രത്തിന്റ രംഗങ്ങൾ ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. വിജയമോഹൻ എന്നാണ് നേരിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്.

ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Advertisement