റിലീസിന് മുൻപ് തന്നെ കണ്ണൂർ സ്‌ക്വാഡിന്റെ റെക്കോർഡ് തകർത്ത് നേര്! മോഹൻലാൽ ചിത്രം വമ്പൻ ഹിറ്റാകുമെന്ന് ആരാധകർ

88

എക്കാലത്തേയും ആരാധകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാലിന്റേയും ജീത്തു ജോസഫിന്റേയും. ദൃശ്യം സിനിമയിൽ തുടങ്ങിയ ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയസിനിമകളെല്ലാം നിരൂപക പ്രശംസയും ആരാധകരുടെ സ്‌നേഹവും നേടിയവ ആയിരുന്നു.

ഇപ്പോഴിതാ മറ്റൊരു ചിത്രവുമായി ഇരുവരും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഹൻലാൽ ചിത്രമാണ് നേര്. നേര് ഒരു കോർട് ഡ്രാമയായിരിക്കുമെന്നാണ് സൂചനകളെല്ലാം

Advertisements

ഇപ്പോഴിതാ നേര് സിനിമ നാലെ റിലീസിന് എത്തുകയാണ്. ഇതിനിടെയാണ് മോഹൻലാൽ ഫാൻസിന് ആഘോഷിക്കാനൊരു കണക്ക് പുറത്തെത്തിയിരിക്കുന്നത്. നടൻ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയ കണ്ണൂർ സ്‌ക്വാഡ് സിനിമയെ നേര് റിലീസിന് മുൻപ് തന്നെ വെട്ടിച്ചിരിക്കുകയാണ്.

ALSO READ- കണ്ണൂര്‍ സ്‌ക്വാഡിനെ വെട്ടിച്ച് മോഹന്‍ലാലിന്റെ നേര് , റിപ്പോര്‍ട്ട് പുറത്ത്‌

നേരിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകൾ നോക്കുകയാണെങ്കിൽ ഇതിനകം നേര് ഒരു കോടിയിൽ അധികം ആഗോളതലത്തിൽ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സൗത്ത്വുഡ് റിപ്പോർട്ട് ചെയ്യുന്നത്.

മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിനെ മോഹൻലാലിന്റെ നേര് പ്രീ സെയിലിൽ ഇതിനകം മറികടന്നു എന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കണ്ണൂർ സ്‌ക്വാഡ് കുറഞ്ഞ തിയറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്തത് എന്നതാണ് മറ്റൊരു കാര്യം.

ALSO READ- കാണാന്‍ പാടില്ലാത്ത കാഴ്ച കണ്ടു; വിവാഹമോചനത്തെ കുറിച്ച് നടന്‍ ബാല

നേര് എന്ന ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫാണ് എന്നതും പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്ന ഒരു സിനിമ എന്ന പ്രത്യേകതയും 21ന് റിലീസാകുന്ന നേരിനുണ്ട്. പ്രകടനത്തിന് സാധ്യതയുള്ളതാണ് മോഹൻലാലിനെന്നും ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് വ്യക്താകുന്നു. ട്രെയിലറിൽ കാണിച്ച മോഹൻലാലിന്ററെ കഥാപാത്രത്തിന്റ രംഗങ്ങൾ ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. വിജയമോഹൻ എന്നാണ് നേരിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന് ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. യുവതാരം അനശ്വര രാജനും നേരിൽ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്.

Advertisement