കാരവാനിൽ നിന്നും എന്നെയും അമ്മയേയും ഇറക്കിവിട്ടു; കയറാൻ പറഞ്ഞിട്ട് പിന്നീട് കാറിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ട്; അത്രയ്ക്കും അനുഭവിച്ചു; വെളിപ്പെടുത്തി ശാലിൻ സോയ

140

പ്രേക്ഷകരുടെ മുന്നിലേക്ക് മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമകളിലും തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സിനിമാ സീരിയൽ നടിയാണ് ശാലിൻ സോയ. ടെലിവിഷൻ പരിപാടികളിലൂടെ ആണ് ശാലിൻ സോയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയൽ ആയിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്.

Advertisements

ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്തും മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇതിനിടെ താരം താൻ നേരിട്ട അവഗണനകളെക്കുറിച്ച് സംസാരിക്കുന്നതാണ് ചർച്ചയാകുന്നത്. താൻ വളരെ വിഷമത്തോടെയാണ് അതിനെ കാണുന്നതെന്നും നായികയായി മലയാളത്തിൽ അഭിനയിച്ചിട്ടില്ല. തന്നെ വിളിച്ചിട്ടുമില്ലെന്നും പറയുകയാണ് ശാലിൻ.

ALSO READ- റിലീസിന് മുൻപ് തന്നെ കണ്ണൂർ സ്‌ക്വാഡിന്റെ റെക്കോർഡ് തകർത്ത് നേര്! മോഹൻലാൽ ചിത്രം വമ്പൻ ഹിറ്റാകുമെന്ന് ആരാധകർ

തമിഴിൽ നിന്നും രണ്ട് സിനിമകളിൽ നായികയായി വന്നു. നായികയായി തന്നെ കണ്ടത് പോലും തമിഴാണ്. മലയാളത്തിൽ ഇത്രയും വർഷമായിട്ടും അത്യാവശ്യം സിനിമകൾ ചെയ്തിട്ടും തനിക്ക് അവസരങ്ങൾ കിട്ടുന്നില്ല. അല്ലാതെ താൻ സെലക്ടീവ് ആയതല്ലെന്നാണ് ശാലിൻ പറയുന്നത്.

നിങ്ങൾക്ക് നല്ല കഴിവുണ്ട്, കാണാൻ ഭംഗിയുണ്ട് എന്നൊക്കെ എല്ലാവരും പറയും. എന്നാ പിന്നെ നിങ്ങൾക്ക് വിളിച്ചൂടേ? അത് പറ്റില്ല. ആ ലോജിക് തനിക്ക് മനസിലാകുന്നില്ലെന്നും അക്കാര്യം തനിക്ക് ഭയങ്കര വിഷമമുള്ള കാര്യമാണെന്നും താരം പറഞ്ഞു.

എന്നെ കെട്ടിപ്പിടിച്ച് പോയ ആ മാഡത്തിനെ പിന്നെ കണ്ടിട്ടില്ല. അവർ ആരെന്ന് അറിയില്ല. പക്ഷെ അവരോട് വലിയ കടപ്പാടുണ്ട്. അവരുടെ പ്രവർത്തിയാണ് എനിക്ക് ഈ അറ്റൻഷൻ നേടി തന്നതെന്ന് ശാലിൻ പറയുന്നു.

അവർ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ താൻ വന്ന വഴികളും നേരിട്ട അപമാനങ്ങളുമെല്ലാം മനസിലൂടെ കടന്നു പോയി. അത്രയ്ക്കും അനുഭവിച്ചിട്ടുണ്ട്. അതെല്ലാം ഓർത്താണ് ആ സ്റ്റേജിൽ വച്ച് കരഞ്ഞു പോയത് എന്നും ശാലിൻ പറയുന്നു.
ALSO READ- കണ്ണൂര്‍ സ്‌ക്വാഡിനെ വെട്ടിച്ച് മോഹന്‍ലാലിന്റെ നേര് , റിപ്പോര്‍ട്ട് പുറത്ത്‌

വിശുദ്ധൻ, മല്ലു സിംഗ് ഒക്കെ അഭിനയിച്ചിട്ട് പോലും ഒരു ഔട്ട് ഡോർ ഷൂട്ടിൽ ഒരു കാരവനിൽ നിന്നും ഇറക്കിവിട്ടു. അവിടെ ഒരു കാരവാൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിൽ കയറി ഇരുന്നപ്പോൾ ആർട്ടിസ്റ്റുകൾക്ക് മാത്രമേ ഇരിക്കാൻ പറ്റുള്ളൂവെന്ന് പറഞ്ഞ് ഉച്ചയ്ക്ക് എല്ലാവരുടേയും മുന്നിൽ വച്ച് ഇറക്കിവിടുകയായിരുന്നു.

മറ്റൊരു സിനിമയിൽ എല്ലാവർക്കും തിരിച്ചു പോകാൻ ഒരു വണ്ടിയേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ പ്രൊഡക്ഷനിലുള്ളവർ തങ്ങളോട് സംവിധായകന്റെ വണ്ടിയിൽ കയറാൻ പറഞ്ഞു. സംവിധായകന്റെ വണ്ടിയല്ലേ കേറാൻ പറ്റൂമോ എന്ന് ചോദിച്ചെങ്കിലും എമർജൻസിയാണ് കയറിക്കോളൂവെന്ന് പറഞ്ഞു. അപ്പോൾ താനും അമ്മയുമുണ്ട്.

‘ഞങ്ങൾ കയറിയപ്പോൾ ആരാണ് ഇവരോടൊക്കെ വണ്ടിയിൽ കയറാൻ പറഞ്ഞത് എന്ന് പറഞ്ഞു. ഞാൻ കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്. ഞാൻ മാത്രമായിരുന്നുവെങ്കിൽ കുഴപ്പമില്ല. അമ്മയും കൂടെയുണ്ടല്ലോ.’- താരം വിഷമം പറയുന്നു.

Advertisement