Home Entertainment Celebrities

ആരാധകരെ ആവേശത്തിലാഴ്ത്തി ‘ദളപതി 67’, വിജയ് ചിത്രത്തില്‍ നായികമാര്‍ ഈ മൂന്നുപേര്‍

320

തമിഴകത്തിന്റെ ദളപതി വിജയ് കേരളത്തിലടക്കം സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയ തോതില്‍ ആരാധകരുള്ള താരമാണ്. തമിഴ് നാട്ടിലെ വലിയ സൂപ്പര്‍താരം ആണെങ്കിലും വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

Advertisements

അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടും റിയല്‍ ലൈഫിലെ സിംപ്ലിസിറ്റിയും ഒരുപാട് ആരാധകരെ വിജയ് സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലും വിജയ്ക്ക് ആരാധകര് ഏറെയാണ്. ഓരോ വര്‍ഷവും വിജയ് ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Also Read:ആരതിയോട് മൂന്നുചോദ്യങ്ങളുമായി റോബിന്‍, താരം നല്‍കിയ മറുപടി ഇങ്ങനെ, വിവാഹനിശ്ചയത്തിന്റെ ഡേറ്റ് പറയൂ എന്ന് ആരാധകര്‍, പുതിയ വീഡിയോ വൈറല്‍

വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ ‘ദളപതി 67’ .വിജയ്യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ മൂന്ന് പ്രമുഖ നായികമാരാണുള്ളത്. ചിത്രത്തില്‍ കീര്‍ത്തി സുരേഷും. സാമന്തയും തൃഷയും നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

‘ഭൈരവ’, ‘സര്‍ക്കാര്‍’ എന്നീ സിനിമകള്‍ക്ക് ശേഷം കീര്‍ത്തിയുടെ വിജയ്ക്കൊപ്പമുള്ള മൂന്നാമത്തെ സിനിമയായിരിക്കും ദളപതി 67. ചിത്രത്തില്‍ വിജയ്യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കോളിവുഡിലെ ഭാഗ്യ ഹിറ്റ് ജോഡികളായ ് വിജയ്യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്.

Also Read: ഇത് ബിഗ് ബോസിലെ നിമിഷ തന്നെയാണോ?, തടിച്ചുരുണ്ട് സാരി ധരിച്ചുള്ള ചിത്രം പങ്കുവെച്ച് താരം, മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍

അതേസമയം, സിനിമയിലെ പ്രതിനായികയായിരിക്കും സാമന്ത എന്നാണ് റിപ്പോര്‍ട്ട്. നടി പൊലീസ് വേഷത്തിലാകും എത്തുക. നിരവധി ചിത്രങ്ങളില്‍ വിജയ് യുടെ നായികയായി സാമന്ത എത്തിയിരുന്നു. കത്തി, തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങളിലാണ് വിജയ്ക്കൊപ്പം സാമന്ത അഭിനയിച്ചത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും

Advertisement