Home Entertainment Celebrities

ദാ എന്റെ ഭര്‍ത്താവും അവന്റെ ബോയ് ഫ്രണ്ടും, ആസിഫ് അലിയുടെയും റോഷന്റെയും ചിത്രത്തിന് താഴെ കമന്റുമായി നിഖില

947

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. ബാല താരമായി സനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നടി പിന്നീട് ജനപ്രിയ നടന്‍ ദിലീപിന്റെ നായികയായി 24*7 എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറുകയായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ നിഖില അഭിനയിച്ചിരുന്നു.

Advertisements

സത്യന്‍ അന്തിക്കാട് ആണ് നിഖിലയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് നിഖില സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ മലയാളത്തിലെ യുവ നായികമാര്‍ക്കിടയില്‍ ശ്രദ്ധേയയാണ് താരം.

Also Read: ‘ഓളെ മെലഡി’ പാടി ഞെട്ടിച്ച് പ്രേക്ഷകരുടെ സ്വന്തം പ്രിയ വാര്യർ; ഇതൊക്കെ കൈയ്യിലുണ്ടായിരുന്നോ എന്ന് ആരാധകർ

മലയാളത്തിന് പുറമേ തമിഴിലും സാന്നിധ്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ നിഖില. അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, ദ പ്രീസ്റ്റ്, തമ്പി, മധുരം, മേരാ നാം ഷാജി, ജോ ആന്‍ഡ് ജോ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. ഭാഗ്യദേവത എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് നിഖില വിമല്‍.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നിഖില തന്റെ നിലപാടുകളിലൂടേയും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ നിഖില നായികയായി എത്തുന്ന സിബിമലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമ ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്.

Also Read: ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു, 11 മാസം സിനിമയുമായി ഒരു ബന്ധവും ഇല്ലാതെ വീട്ടിൽ ഒതുങ്ങികൂടി, ടിവിയിൽ പോലും സ്വന്തം മുഖം കാണുന്നത് വെറുത്തു, നയൻ താരയുടെ ജീവിതം മാറ്റി മറിച്ച സംഭവം

ചിത്രത്തില്‍ ആസിഫ് അലി റോഷന്‍ എന്നിവരാണ് നായകന്മാര്‍. ഇപ്പോഴിതാ ആസ്ഫ് അലി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രവും അതിന് താഴെ നിഖില നല്‍കിയ കമന്റുമാണ് ശ്രദ്ധിക്കപ്പെടുന്നത്. റോഷനോടൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവെച്ചത്.

ഈ ഫോട്ടോയ്ക്ക് താഴെ മറ്റൊരു ഡൈമന്‍ഷനില്‍ ഷാനുവും സുമേഷും എന്നാണ് ആസിഫ് അലി നല്‍കിയിരിക്കുന്ന കമന്റ്. ചിത്രത്തിന് താഴെ നിഖിലയും കമന്റ് നല്‍കി. ദാ എന്റെ ഭര്‍ത്താവും അവന്റെ ബോയ് ഫ്രണ്ടും മറ്റൊരു ലോകത്ത് എന്നാണ് നിഖിലയുടെ കമന്റ്. ഈ കമന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

Advertisement