ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു, 11 മാസം സിനിമയുമായി ഒരു ബന്ധവും ഇല്ലാതെ വീട്ടിൽ ഒതുങ്ങികൂടി, ടിവിയിൽ പോലും സ്വന്തം മുഖം കാണുന്നത് വെറുത്തു, നയൻ താരയുടെ ജീവിതം മാറ്റി മറിച്ച സംഭവം

1973

മലയാള സിനിമയിലെ കുടുംബ ചിത്രങ്ങളുടെ അമരക്കാരൻ ആയ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന സിനിമയിലൂടെ നായികയായി വെള്ളിത്തിരയിൽ എത്തിയ താരമാണ് നയൻതാര. ടിവി അവതാരകയായി എത്തിയ ഡയാന കുര്യൻ എന്ന തിരുവല്ലക്കാരിയാണ് നയൻ താരയായി സിനിമയിലേക്ക് അന്ന് അരങ്ങേറിയത്.

ആദ്യ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ താരരാജാവ് മോഹൻലാലിന്റെ രണ്ട് ചിത്രങ്ങളിൽ തുടരെ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും അവയൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതോ പോയതോടെ നടി തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. ശരത് കുമാറിന്റെ അയ്യ എന്ന ചിത്രത്തിലെ നായികയായി തമിഴിൽ അരങ്ങേറിയ നയൻതാരയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Advertisements

Also Read
എനിക്ക് വേണ്ടത് കാശായിരുന്നു, വരും വരായ്കകളെ കുറിച്ച് ഞാൻ ആലോചിച്ചിട്ട് പോലും ഇല്ല; തുറന്ന് പറച്ചിലുമായി പ്രേക്ഷകരുടെ പ്രിയ നടി

രജനികാന്തിനും വിജയിക്കും സൂര്യക്കും എല്ലാം നായികയായി താരം മുന്നേറുകയായിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ താരമാണ് നയൻസ്. അതേ സമയം ഉയർച്ച താഴ്ചകൾ ഒരുപാട് വന്ന നയൻസിന്റെ സിനിമാ ജീവിതം മാറി മറിയുന്നത് 2015 കളോടെയാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഒരു നിര തന്നെ നയൻതാരയുടെ പേരിൽ ആ കാലയളവിൽ വന്നു.

പ്രശസ്തിയുടെ നെറുകയിൽ നിൽക്കുന്ന നയൻസ് മുമ്പൊരിക്കൽ സിനിമാ അഭിനയം നിർത്തി വീട്ടിൽ അടച്ചിരുന്ന ഒരു സമയവും ഉണ്ടായിരുന്നു. 2011 ലെ ഈ സംഭവത്തെ കുറിച്ച് 2019 ൽ വോഗിന് നൽകിയ അഭിമുഖത്തിലാണ് നയൻസ് ഇതേപറ്റി തുറന്ന് സംസാരിച്ചത്.

ഏതാണ്ട് 11 മാസം താൽ വീട്ടിൽ മാതാപിതാക്കളുടെ ഒപ്പം സിനിമയുമായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞെന്ന് നയൻസ് പറയുന്നു. ഞാനെന്റെ വ്യക്തി പരമായ ഒരു സമയത്തായിരുന്നു. ചാനലുകളിൽ എന്റെ സിനിമയോ പാട്ടുകളോ വന്നാൽ ഞാൻ കാണില്ലായിരുന്നു. എന്താണ് ഞാൻ ചിന്തിക്കുന്നതെന്ന് ആളുകൾ അറിയരുതെന്ന് ഉണ്ടായിരുന്നു.

Also Read
ദാമ്പത്യം എന്നത് എനിക്ക് പറഞ്ഞിട്ടുള്ളത് അല്ല, ഒരു സ്ത്രീ നൽകുമ്പോൾ അവളെ പൂർണമായും നൽകും, പക്ഷേ തുറന്നു പറഞ്ഞ് മേതിൽ ദേവിക

ഞാൻ വളരെ സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ്. ആൾക്കൂട്ടം എനിക്ക് പറ്റില്ല എന്നുമായിരുന്നു നയൻതാര പറഞ്ഞത്. ശ്രീ രാമ രാജ്യം എന്ന സിനിമയായിരുന്നു ഇടവേള എടുക്കുന്നതിന് മുമ്പ് നയൻസ് അഭിനയിച്ച അവസാന സിനിമ. ഈ തെലുങ്ക് സിനിമയിൽ രാമായണത്തിലെ സീതയെ ആയിരുന്നു നയൻതാര അവതരിപ്പിച്ചത്. പ്രഭുദേവയെ വിവാഹം കഴിക്കാൻ ഒരുങ്ങിയ നയൻസ് ശ്രീ രാമരാജ്യത്തിന് ശേഷം സിനിമ ചെയ്യില്ലെന്ന് തീരുമാനിക്കുക ആയിരുന്നത്രെ.

എന്നാൽ ബന്ധം പിരിഞ്ഞതോടെ നയൻസിനെ വല്ലാതെ ഇത് ബാധിച്ചു. ഇതോടെയാണ് നടി 11 മാസം ലൈം ലൈറ്റിൽ നിന്ന് മാറി നിന്നതെന്നായിരുന്നു പുറത്തു വന്ന വിവരം. ഇടവേളയ്ക്ക് ശേഷം 2013 ൽ രാജാ റാണി എന്ന സിനിമയിലൂടെ നയൻസ് വമ്പൻ തിരിച്ചു വരവ് നടത്തി. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടിൽ 100 ദിവസത്തോളം നിറഞ്ഞ് ഓടിയിരുന്നു.

ഇതോടെ നഷ്ടപ്പെട്ടെന്ന് കരുതിയ താരപദവി നയൻസിനെ തേടി വീണ്ടുമെത്തി. പിന്നീടുള്ള വർഷങ്ങളിൽ തമിഴിൽ തുടരെ ഹിറ്റ് ചിത്രങ്ങളിൽ നയൻതാര നായികയായി. മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരു മുഖൻ, കൊലമാവ് കോകില തുടങ്ങി ഹിറ്റുകളുടെ ഒരു നിര തന്നെ നയൻസിനെ തേടിയെത്തി.

ആദ്യ കാലത്ത് ഗ്ലാമറസ് നായികയായിരുന്നെങ്കിൽ പിന്നീട് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് നയൻ താര ഉയരുക ആയിരുന്നു. അതേ സമയം അടുത്തിടെ ആയിരുന്നു താരം വിവാഹിത ആയത്. കാമുകനും തമിഴകത്തെ ശ്രദ്ധേയനായ യുവ സംവിധായകനുമായ വിഘ്‌നേഷ് ശിവനെയാനാ നടി വിവാഹം കഴിച്ചിരിക്കുന്നത്.

തമിഴകത്ത് നിന്നും നടി ഇപ്പോൾ ബോളിവുഡിലേക്കും എത്തിയിരിക്കുയാണ്. ഷാരുഖാന്റെ നായികയായിട്ടാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം . ആറ്റ്‌ലിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഗോൾഡ് ആണ് താരത്തിന്റേതായി റിലീസിന് തയ്യാറായി ഇരിക്കുന്ന മലയാള ചിത്രം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നായകൻ ആയി എത്തുന്നത് മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് ആണ്.

Also Read
മ ദ്യ പി ച്ചിരുന്നു, കാമുകന്റെ കൂടെ അങ്ങനെ ചെയ്യുമ്പോൾ സുഖം കൂടുതൽ ആണ്, പക്ഷെ ലൊക്കേഷനിൽ അത് ഞാൻ ചെയ്തിട്ടില്ല: തുറന്നു പറഞ്ഞ് ചാർമിള

Advertisement