മ ദ്യ പി ച്ചിരുന്നു, കാമുകന്റെ കൂടെ അങ്ങനെ ചെയ്യുമ്പോൾ സുഖം കൂടുതൽ ആണ്, പക്ഷെ ലൊക്കേഷനിൽ അത് ഞാൻ ചെയ്തിട്ടില്ല: തുറന്നു പറഞ്ഞ് ചാർമിള

286

താരരാജാവ് മോഹൻലാലിനെ നായകനാക്കി സിബിമലയിൽ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് ചാർമ്മിള. ധനത്തിന് തകർപ്പൻ വിജയത്തിന് പിന്നാലെ മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ താരം വേഷമിട്ടു.

അന്യഭാഷകളിലേക്കും ചേക്കേറിയ ചാർമ്മിള അവിടേയും തിളങ്ങി നിന്നിരുന്നു. അതേ സമയം ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായപ്പോൾ അഭിനയ രംഗത്ത് നിന്നും ചാർമിള വിട്ടു നിന്നിരുന്നു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക തിരികെ എത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ നടിക്ക് കഴിഞ്ഞില്ല.

Advertisements

വ്യക്തി ജീവിതത്തിലെ തിരിച്ചടികൾ ആയിരുന്നു നടിയുടെ കരിയറിനെ പ്രതീകൂലമായി ബാധിച്ചത്. ആദ്യ രണ്ട് വിവാഹജിവുതവും പരാജയപ്പെട്ട നടി മൂന്നാമത് വിവാഹം കഴിച്ചരുന്നു. മുന്നാമത്തെ വിവാഹത്തിൽ ഒരു കുഞ്ഞ് കൂടി ജനിച്ചതോടെ ഇപ്പോൾ മകന്റെ കൂടെയുള്ള ജീവിതം ആസ്വദിക്കുകയാണ് നടി.

Also Read
ഈ വീടിനെ കുറിച്ച് ഞാന്‍ എത്ര വേണമെങ്കിലും സംസാരിക്കും, കാരണം ഞാന്‍ അധ്വാനിച്ചുണ്ടാക്കിയതാണ്, മുക്ത പറയുന്നു

അതേ സമയം തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ ചാർമിള സംസാരിച്ചതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താൻ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രശ്നങ്ങൾ ഇണ്ടാക്കിയെന്ന വാർത്തകളെ കുറിച്ച് ആയിരുന്നു ചാർമിളയുടെ പ്രതികരണം. സെറ്റിൽ മ ദ്യ പി ച്ചെത്തി കാരവൻ ചോദിച്ചു തുടങ്ങിയ ആരോപണങ്ങൾ ചാർമിളയ്ക്ക് എതിരെ ഉയർന്നിരുന്നുവെന്നും എന്താണ് സത്യാവസ്ഥ എന്നുമള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ആണ് ചാർമിളയുടെ വിശദീകരണം.

കാരവന്റെ കാര്യം പറയുന്നത് തെറ്റാണ് കാരണം അന്ന് കാരവൻ വന്നിട്ടില്ല. കാരവൻ വിദേശ സിനിമകളിൽ ആണ് കണ്ടിട്ടുള്ളത്. ഇത് ഇന്ത്യയിൽ വന്നാൽ നന്നായിരിക്കുമല്ലോ എന്നായിരുന്നു ഞാൻ നായിക ആയിരുന്ന കാലത്ത് പറഞ്ഞിരുന്നത്. മ ദ്യ പി ച്ചുവെന്ന് പറയുന്നു ഒരിക്കലുണ്ടായിരുന്നു വിവാഹത്തിന് മുമ്പായിരുന്നു.

കല്യാണം കഴിഞ്ഞ് കുഞ്ഞായി. എന്റെ മൂന്നാമത്തെ ഭർത്താവും ഒത്ത് വിവാഹത്തിന് മുമ്പായി എല്ലാ സ്ഥലത്തും കറങ്ങാൻ പോകുമായിരുന്നു. പബ്ബിലും പാർട്ടിയിലുമൊക്കെ എന്റെ കാമുകന്റെ കൂടെയാണ് ഞാൻ പോകുന്നത്. പ്രായം അതായിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞ ശേഷം കുഞ്ഞുണ്ടായി അതോടെ സ്വയം മാറ്റം വന്നു.

Also Read
12ാമത് വിവാഹവാര്‍ഷികം, ഭാര്യയെ ചേര്‍ത്തുപിടിച്ച ചിത്രവുമായി രമേശ് പിഷാരടി, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

പക്ഷെ ഷൂട്ടിംഗ് ലൊക്കേഷനിൽ മദ്യപിച്ചിട്ടില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ എന്തിനാണ് മദ്യപിക്കുന്നത്. മദ്യപിക്കണം എങ്കിൽ ഒരു പാർട്ണർ വേണം. അത് കാമുകൻ ആകുമ്പോൾ സുഖം കൂടും. രണ്ടു പേരും ഒരുമിച്ച് പോകുന്നു കറങ്ങുന്നു. അത് വ്യക്തിപരമായ കാര്യമാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നിട്ട് എന്ത് കാര്യം? രണ്ടും കണക്ട് ചെയ്തിട്ട് കാര്യമില്ല.

ഇവിടുത്തെ ജോലി വേഗം തീർത്തിട്ട് വേണം അവിടെ പോയി എൻജോയ് ചെയ്യാൻ എന്നാണ് ചിന്തിക്കുന്നത്. ഒരു അമ്മ എന്ന നിലയിൽ എന്റെ മകന് ഞാനൊരു മാതൃകയാകണം. നാളെ അവനൊരു തെറ്റ് ചെയ്താൽ അത് ചൂണ്ടി കാണിക്കുമ്പോൾ നീയൊരു സ്ത്രീയായിട്ട് ഇങ്ങനെ ചെയ്താൽ പിന്നെ ആണായ എനിക്ക് ചെയ്തു കൂടേയെന്ന് ചോദിക്കും അത് പാടില്ല.

അതിനാൽ മൊത്തമായും നിർത്തി. എല്ലാവരും സ്നേഹത്തോടെ സംസാരിക്കും പക്ഷെ ഒരു സമയത്ത് എല്ലാവരും അഡ്ജസ്റ്റ്മെന്റ്സ് ചോദിക്കും. അഡ്ജസ്റ്റ് ചെയ്താൽ ഈ സിനിമയിൽ വരാമെന്ന് പറയും. അപ്പോൾ മതി സിനിമ വേണ്ട എന്ന് പറഞ്ഞ് ഞാൻ പോകും. പക്ഷെ അവർ പറയുക അവരുടെ കൂടെയുണ്ടായിരുന്നു ഇവരുടെ കൂടെയുണ്ടായിരുന്നു പിന്നെ എന്റെ കൂടെ ഉണ്ടായിക്കൂടെ എന്നാകും.

പക്ഷെ അവർ താരതമ്യം ചെയ്യുന്നത് എന്റെ മുൻ കാമകുന്മാരെക്കുറിച്ചാകും. ഇപ്പോൾ നീ തനിച്ചല്ലേ, എന്റെ കൂടെ വന്നു കമ്പനി തന്നു കൂടെ എന്നാണ് ചോദിക്കുന്നത്. നീ വന്നല്ലേ ഇനി നീ എങ്ങനെ ജീവിക്കും എന്ന് കാണിച്ചത് തരാം എന്ന് വാശി പിടിച്ച് കുറേ പേർ നടക്കുകയാണ്. അങ്ങനെയാണ് കഥകളുണ്ടാകുന്നതും അവസരങ്ങളില്ലാതെ പോകുന്നതും. കുറേപ്പേർ ചാർമിള വരട്ടെ എന്ത് ചെയ്യുമെന്ന് നോക്കാമെന്ന് പറഞ്ഞ് വിളിക്കും.

മറ്റ് ചിലർ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് ചിന്തിക്കും. എന്റെ കാല് പൊട്ടിയിരുന്നു. ഒരു പൊട്ടിയ കാല് ശരിയാക്കാൻ ഡോക്ടർമാർക്ക് മൂന്ന് കൊല്ലം വേണ്ടി വരുമോ? എന്റെ കാല് പൊട്ടുന്നത് കൊറോണയ്ക്കും ഒരു കൊല്ലം മുമ്പാണ്. ഇപ്പോൾ മൂന്ന് കൊല്ലമായി. ഇപ്പോഴും പറയുന്നത് ചാർമിളയ്ക്ക് നടക്കാൻ പറ്റില്ല എന്നാണെന്നും നടി വ്യക്തമാക്കുന്നു.

Also Read
ദയവായി പിരിയരുത്, ഒന്നിനുമുള്ള പരിഹാരമല്ല വിവാഹമോചനം, ഭാമയും അരുണും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് ആരാധകര്‍

Advertisement