ഭാര്യയും മക്കളുമായി സന്തോഷ ജീവിതം, കാവ്യ മാധവന്റെ ആദ്യ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ചിത്രം വൈറല്‍

10096

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് നടന്‍ ദിലീപും ഭാര്യയും മുന്‍ നായിക നടിയായ കാവ്യാ മധവനും. നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവര്‍ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.

രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു. അതേ സമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ഇടം പിടിച്ച താര ദമ്പതികളും ഇവര്‍ തന്നെയാണ്. വിവാഹത്തിന് മുന്‍പ് തന്നെ ഇവര്‍ പല തവണയായി വിവാഹിതരായി എന്ന് സൈബര്‍ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ വിവാഹ മോചിതര്‍ ആകുമെന്ന് വരെ പറഞ്ഞവരും ഉണ്ടായിരുന്നു.

Advertisements

പക്ഷേ ഇരുവരും ഇപ്പോള്‍ രണ്ടു മക്കളുമായി സുഖമായി ജീവിക്കുകയാണ്. ദിലീപും ആയുള്ള വിവാഹ ശേഷം കാവ്യാ മാധവന്‍ അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ്. കാവ്യ സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ ആദ്യ വിവാഹം.

Also Read: വസ്ത്രം വില കുറഞ്ഞുപോയി, ഷൂട്ടിംഗ് നിർത്തിച്ച് ബോളിവുഡിന്റെ മാദക സുന്ദരി രേഖ;

നിഷാല്‍ ചന്ദ്രയായിരുന്നു താരത്തിന്റെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ ആ ദാമ്പത്യജീവിതത്തിന് അധികകാലം ആയുസ്സുണ്ടായില്ല. ഇരുവരും വേര്‍പിരിഞ്ഞു. നിഷാലിനും കുടുംബത്തിനുമെതിരം കടുത്ത ആരോപണങ്ങളായിരുന്നു ഇതിന് പിന്നാലെ കാവ്യ ഉന്നയിച്ചത്.

കടുത്ത പീഡനമാണ് തനിക്ക് ഭര്‍തൃ വീട്ടില്‍ നിന്നും നേരിടേണ്ടി വന്നതെന്നും പലതും സഹിക്കേണ്ടി വന്നുവെന്നും കാവ്യ അഭിമുഖങ്ങളിലെല്ലാം പറഞ്ഞു. എന്നാല്‍ ഇതിലൊന്നും നിഷാലും കുടുംബവും പ്രതികരിച്ചില്ല. പിന്നീട് ദിലീപുമായുള്ള കാവ്യയുടെ ബന്ധത്തെ കുറിച്ച് വ്യക്തമാക്കി നിഷാല്‍ രംഗത്തെത്തിയിരുന്നു.

Also Read: ഒരു സിനിമയിൽ അഭിനയിക്കാൻ അഞ്ച് ലക്ഷം രൂപ വരെ ചോദിച്ചവരുണ്ട്; എല്ലാ സിനിമയുടെ പൂജക്കും ഞാൻ പോയിട്ടുണ്ട്; തന്റെ തുടക്കകാലത്തെ കുറിച്ച് സിജു വിൽസൺ

കാവ്യയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ നിഷാല്‍ വീണ്ടും വിവാഹിതനനായിരുന്നു. വളരെ സന്തോഷത്തോടെയുള്ള വിവാഹജീവിതമാണ് ഇദ്ദേഹത്തിന്റേത്. രമ്യ എന്നാണ് നിഷാലിന്റെ ഭാര്യയുടെ പേര്. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ട് മക്കളാണുള്ളത്.

ഇപ്പോഴിതാ തന്റെ കുടുംബത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നിഷാല്‍. നിരവധി പേരാണ് ചിത്രത്തിന് താഴെ പ്രതികരിച്ചത്. സന്തോഷത്തോടെ ജീവിക്കൂ എന്ന് പലരും കുറിച്ചു.

Advertisement