മാളുവിന്റെയും തേജസിന്റെയും വിവാഹവാര്‍ത്ത ശരിക്കും ഞെട്ടിച്ചു, ഇന്ന് മഴവില്‍ മനോരമ പോലും കണ്ടന്റുണ്ടാക്കുന്നത് ഇരുവരെയും വെച്ചാണ്, ഇനി വേറെ ഒന്നും കിട്ടാഞ്ഞിട്ടാണോ, വെങ്കിടേഷ് ചോദിക്കുന്നു

991

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്‌ക്രീന്‍ താരവുമാണ് മാളവിക കൃഷ്ണദാസ്. ഒരു റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധയ ആയത്. താന്‍ വിവാഹിത ആകാന്‍ പോകുന്നു എന്ന് അടുത്തിടെയാണ് മാളവിക കൃഷ്ണദാസ് വെളിപ്പെടുത്തിയത്.

നായികാ നായികന്‍ എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം കഴിക്കുന്നത്. അതേ സമയം പെണ്ണു കാണല്‍ ചടങ്ങിന് പിന്നാലെ ചെക്കന്‍ കാണലും നടത്തിയ മാളവിക വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisements

വിവാഹത്തിന്റെ ഒരുക്കങ്ങളൊന്നും ഇപ്പോള്‍ തുടങ്ങിയിട്ടില്ല. എല്ലാവരും ഇപ്പോഴും ചോദിക്കുന്നത് ലവ് മാരേജ് ആണോ എന്നാണെന്നും അല്ലെന്ന് പറഞ്ഞ് തനിക്ക് മടുത്തുവെന്നും പ്രൊപ്പോസല്‍ വന്നപ്പോള്‍ ഇത് വേണോ എന്ന് ആലോചിച്ചിരുന്നുവെന്നും കാരണം അന്ന് തനിക്ക് 21 വയസ്സായിരുന്നുവെന്നും മാളവിക പറഞ്ഞിരുന്നു.

Also Read: ഭാര്യയും മക്കളുമായി സന്തോഷ ജീവിതം, കാവ്യ മാധവന്റെ ആദ്യ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ചിത്രം വൈറല്‍

ഇന്ന് ഇരുവരും ഒന്നിച്ചെത്തുന്ന ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ മാളവികയുടെയും തേജസിന്റെയും വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വെങ്കിടേഷ്.

ഇരുവരുടെയും വിവാഹക്കാര്യം താന്‍ അറിയുന്നത് മാളവികയുടെ വ്‌ലോഗിലൂടെയാണെന്നും അപ്പോള്‍ തന്നെ തേജസിനെ വിളിച്ച് ഇതേപ്പറ്റി ചോദിച്ചിരുന്നുവെന്നും ഇ്‌പ്പോള്‍ മഴവില്‍ മനോരമ പോലും മാളുവിനെയും തേജസിനെയുമാണ് കണ്ടന്റാക്കുന്നതെന്നും വെങ്കിടേഷ് പറഞ്ഞു.

Also Read: ഒരു സിനിമയിൽ അഭിനയിക്കാൻ അഞ്ച് ലക്ഷം രൂപ വരെ ചോദിച്ചവരുണ്ട്; എല്ലാ സിനിമയുടെ പൂജക്കും ഞാൻ പോയിട്ടുണ്ട്; തന്റെ തുടക്കകാലത്തെ കുറിച്ച് സിജു വിൽസൺ

വരുന്ന മെയ് മാസത്തിലാണ് മാളവികയുടെയും തേജസിന്റെയും വിവാഹം. മഴവില്‍ മനോരമ ഇപ്പോള്‍ ചെയ്യുന്നത് മാളുവിന്റെയും തേജസിന്റെയും വീഡിയോ എടുത്തിട്ട് ഇവര്‍ ഒന്നിക്കേണ്ടവരാണോ എന്നൊക്കെ ചോദിക്കുകയാണെന്നും എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് വേറെ കണ്ടന്റ് കിട്ടാഞ്ഞിട്ടാണൊ എന്നറിയില്ലെന്നും വെങ്കിടേഷ് പറയുന്നു.

Advertisement