ശരിക്കും ഞങ്ങള്‍ രണ്ടുപേരും ഉരുകുകയായിരുന്നു, കാറിനുള്ളിലെ റൊമാന്റിക് സീനിനെ കുറിച്ച് മനസ്സ് തുറന്ന് ആസിഫ് അലിയും മംമ്തയും

1205

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ആരാധകരുടെ പ്രിയ നടന്‍ ആയി മാറിയ താരമാണ് ആസിഫ് അലി. തനിക്ക് കിട്ടിയ എല്ലാ വേഷങ്ങളും നായകനെന്നേ വില്ലെന്നോ നോക്കാതെ വേഷങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ മികച്ചതാക്കി മാറ്റി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ആസിഫ്.

ഋതുവില്‍ വില്ലനായി അരങ്ങേറ്റം കുറിച്ച ആസിഫലി പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയായി മാറുകയായിരുന്നു. സിനമ പാരമ്പര്യമില്ലാതെ എത്തി സ്വന്തം കഴിവിലൂടെയാണ് താരം ഇന്നു കാണുന്ന നിലയില്‍ എത്തിയത്. യൂത്തിന് ഇടയില്‍ മാത്രമല്ല കുടുംബ പ്രേക്ഷകരുടെ ഇടയിലും നടന് നിരവധി ആരാധകരാണ് ഉള്ളത്.

Advertisements

ആസിഫലിയുടെ മിക്ക ചിത്രങ്ങളും മിനിസ്‌ക്രീനില്‍ ധാരാളം കാഴ്ചക്കാരെ നേടാറുണ്ട്. ആരാധകരോടും സഹ പ്രവര്‍ത്തകരോടും വളരെ അടുത്ത ബന്ധമാണ് നടന്‍ കാത്തു സൂക്ഷിക്കുന്നത്. മംമ്ത മോഹന്‍ദാസിന് ഒപ്പമെത്തുന്ന മഹേഷും മാരുതിയുമാണ് ആസിഫ് അലിയുടെ പുതിയ ചിത്രം. കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് ഇരുവരും അഭിനയിച്ചത്.

Also Read: മാളുവിന്റെയും തേജസിന്റെയും വിവാഹവാര്‍ത്ത ശരിക്കും ഞെട്ടിച്ചു, ഇന്ന് മഴവില്‍ മനോരമ പോലും കണ്ടന്റുണ്ടാക്കുന്നത് ഇരുവരെയും വെച്ചാണ്, ഇനി വേറെ ഒന്നും കിട്ടാഞ്ഞിട്ടാണോ, വെങ്കിടേഷ് ചോദിക്കുന്നു

ഇപ്പോഴിതാ മഹേഷും മാരുതിയും എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലിയും മംമ്തയും. ഈ ചിത്രത്തിലെ കാറിനുള്ളില്‍ വെച്ചുള്ള റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ഇരുവരും തുറന്നുപറഞ്ഞു.

ആ കാറില്‍ എസി ഇല്ലായിരുന്നുവെന്നും ചൂടില്‍ ഉരുകിക്കൊണ്ടായിരുന്നു സീന്‍ ചെയ്തതെന്നും ആസിഫ് അലി പറയുന്നു. ഈ സീന്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അന്ന് ചുട്ട് പൊള്ളുന്ന ചൂടായിരുന്നുവെന്നും ചൂട് സഹിക്കാന്‍ പറ്റാതെ മംമ്ത കാറിനുള്ളില്‍ നിന്നും തലയൊക്കെ പുറത്തിട്ടിരുന്നുവെന്നും ആസിഫ് അലി പറയുന്നു.

Also Read: ഭാര്യയും മക്കളുമായി സന്തോഷ ജീവിതം, കാവ്യ മാധവന്റെ ആദ്യ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ചിത്രം വൈറല്‍

എന്നാല്‍ താന്‍ അങ്ങനെ ചെയ്തത് ഷോട്ടിന്റെ ഭാഗമാണെന്ന് കരുതി പലരും കൈയ്യടിക്കുന്നുണ്ടായിരുന്നുവെന്നും ചൂട് കാരണമാണ് താന്‍ അങ്ങനെ ചെയ്തതെന്ന് തനിക്കും ആസിഫ് അലിക്കും മാത്രമല്ലേ അറിയൂ എന്നും മംമ്ത പറയുന്നു.

Advertisement