മോന്റെ പിറന്നാള്‍ ഫോട്ടോ കണ്ടപ്പോഴാണ് ആ വാശി വന്നത്, അന്ന് പലരും കളിയാക്കിയിരുന്നു, ഇനി പിന്നോട്ടില്ല, തുറന്നുപറഞ്ഞ് നിയ

136

കല്യാണി സീരിയലിലെ കല്യാണി എന്ന വേഷത്തിലൂടെ പ്രപേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്ത്. നാടന്‍ കുട്ടിയായി കല്യാണിയില്‍ തകര്‍ത്ത് അഭിനയിച്ച നിയ പിന്നീട് വിവാഹത്തോടെ സീരിയലില്‍ നിന്നും അകന്നിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കല്യാണി എന്ന വേഷത്തിലൂടെ നിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.

2014 ല്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ചാനലില്‍ അവതാരകയായിട്ട് എത്തിയായിരുന്നു താരത്തിന്റെ മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ദിയയുടെ അച്ഛന്റെ സുഹൃത്തായ ക്യാമറമാന്‍ സാജന്‍ കളത്തില്‍ ഒരു തെലുങ്ക് സിനിമയില്‍ ഓഫറുമായി എത്തിയതോടെയാണ് അഭിനയലോകത്തേക്ക് ചുവടുവെച്ചത്.

Advertisements

മലയാളത്തിലും തമിഴിലും 25 സീരിയലുകളില്‍ അഭിനയിച്ചു മികവ് കാട്ടി. മലയാളത്തില്‍ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങി മിക്ക സീരിയലുകളിലൂടെ ശ്രദ്ധേയമായി. ‘കല്യാണി’യുടെ തമിഴ് സീരിയലായ ‘കസ്തൂരി’ ഹിറ്റായിരുന്നു. ബെസ്റ്റ് ഫ്രണ്ട്‌സ്’ എന്ന സിനിമയിലും ‘മലയാളി’ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയായും താരം അഭിനയിച്ചിരുന്നു.

Also Read: ശരിക്കും ഞങ്ങള്‍ രണ്ടുപേരും ഉരുകുകയായിരുന്നു, കാറിനുള്ളിലെ റൊമാന്റിക് സീനിനെ കുറിച്ച് മനസ്സ് തുറന്ന് ആസിഫ് അലിയും മംമ്തയും

കുടുംബത്തോടൊപ്പം ലണ്ടനിലാണ് നിയ ഇപ്പോള്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ നിയ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് നിയയുടെ വെയ്റ്റ് ലോസ് ജേര്‍ണിയുടെ വീഡിയോയാണ്.

തനിക്ക് 84 കിലോ ആയിരുന്നു ശരീരഭാരം. 2023ല്‍ തനിക്കൊരു വാശി തോന്നി, ഇത് കുറക്കണമെന്ന് എന്നും മകന്റെ പിറന്നാള്‍ ആഘോഷത്തിനെടുത്ത ഫോട്ടോ കണ്ടപ്പോഴാണ് ഈ വാശി തോന്നിയതെന്നും എന്നാല്‍ തടി കുറച്ചാലും തന്റെ മുഖത്ത് മാറ്റമൊന്നും വരില്ലെന്നും നിയ പറയുന്നു,

Also Read: ഭാര്യയും മക്കളുമായി സന്തോഷ ജീവിതം, കാവ്യ മാധവന്റെ ആദ്യ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ചിത്രം വൈറല്‍

എന്നാലും തടി കുറക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ ജനുവരി 10ന് ഡയറ്റ് തുടങ്ങിയെന്നും ഇപ്പോള്‍ 79.9 കിലോയില്‍ എത്തിയെന്നും വാശിയുണ്ടെങ്കില്‍ മാത്രമേ ഡയറ്റ് കൃത്യമായി ഫോളോ ചെയ്യുകയുള്ളൂവെന്നും നിയ പറയുന്നു.

Advertisement