പഞ്ച് ഡയലോഗുമായി വിജയിയും പ്രകാശ് രാജും, വാരിസിലെ ആരും കാണാത്ത രംഗങ്ങള്‍ പുറത്ത് , ശ്രദ്ധനേടി ഡിലീറ്റഡ് സീന്‍

69

പ്രദര്‍ശനത്തിന് എത്തി ആദ്യ ഷോ കഴിയുമ്പോള്‍ തന്നെ കോടികള്‍ വാരിക്കൂട്ടിയിരുന്നു തമിഴകത്തിന്റെ ദളപതി വിജയ് നായകനായ വാരിസ് എന്ന ചിത്രം. സമീപകാലത്ത് ഇറങ്ങിയ വിജയ് ചിത്രങ്ങളില്‍ നിന്ന് എല്ലാം വ്യത്യസ്തമായി കുടുംബത്തെ പ്രധാന പ്ലോട്ടായി കണ്ടാണ് വാരിസ് അവതരിച്ചിരിക്കുന്നത്.

Advertisements

അതു കൊണ്ടു തന്നെ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നായി ചിത്രം മാറിക്കഴിഞ്ഞിരുന്നു. ഒരു കുടുംബ ചിത്രം എന്ന ഴോണറിനോട് തീര്‍ത്തും സത്യസന്ധത പുലര്‍ത്തിയാണ് വംശി പൈഡപള്ളി ചിത്രം ഒരുക്കിയിരിക്കുന്നത്. ഇമോഷന്‍, കോമഡി, റൊമാന്‍സ്, ആക്ഷന്‍, വില്ലത്തരങ്ങള്‍, ഡാന്‍സ് എന്നിങ്ങനെ വാണിജ്യ സിനിമയ്ക്ക് അനിവാര്യമായ എല്ലാ ചേരുവകളും കൃത്യമായി ചേര്‍ത്തുമാണ് വംശി വാരിസ്’തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുന്നത്.

Also Read: മോന്റെ പിറന്നാള്‍ ഫോട്ടോ കണ്ടപ്പോഴാണ് ആ വാശി വന്നത്, അന്ന് പലരും കളിയാക്കിയിരുന്നു, ഇനി പിന്നോട്ടില്ല, തുറന്നുപറഞ്ഞ് നിയ

ചിത്രത്തിന് വലിയ മൗത്ത് പബ്ലിസിറ്റി ഒന്നും ലഭിച്ചിരുന്നില്ല. പക്ഷേ വിജയിയുടെ കരിയറിലെ തന്നെ വലിയ സാമ്പത്തിക വിജയമായിരുന്നു ചിത്രം. 310കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും വാരിസ് നേടിയത്. ആനസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു വാരിസിന്റെ ഓടിടി റിലീസ്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് പ്രൈം വീഡിയോ. വിജയ്യും പ്രകാശ് രാജും തമ്മിലുള്ള പഞ്ച് ഡയലോഗിന്റെ സീനാണ് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

Also Read: ശരിക്കും ഞങ്ങള്‍ രണ്ടുപേരും ഉരുകുകയായിരുന്നു, കാറിനുള്ളിലെ റൊമാന്റിക് സീനിനെ കുറിച്ച് മനസ്സ് തുറന്ന് ആസിഫ് അലിയും മംമ്തയും

വീഡിയോയ്ക്ക് 4.20 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാസ് ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ചിത്രം തല അജിത്തിന്റെ തുനിവ് പുറത്തിറങ്ങിയ അന്നു തന്നെയായിരുന്നു തിയ്യേറ്ററിലെത്തിയത്.

Advertisement