എന്നെ അപൂര്‍വ്വമായ ഒരു രോഗം ബാധിച്ചു, വെളിപ്പെടുത്തലുമായി അനുഷ്‌ക ഷെട്ടി, സിനിമയില്‍ നിന്നും ഇടവേളയെടുത്തതിന് കാരണം ഇതാണോ എന്ന് ആരാധകര്‍

162

വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താര സുന്ദരിയാണ് അനുഷ്‌ക ഷെട്ടി. തമിഴ്, തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയല്‍ സജീവമായി നില്‍ക്കുന്ന താരം ബാഹുബലി എന്ന ബ്രാഹ്‌മണ്ഡ ചിത്രത്തിലൂടെ ലോകമെമ്പാടും ജനപ്രീതി നേടിയെടുത്തിരുന്നു. ബാഹുബലി സീരിസിലെ ദേവസേന എന്ന രാജ്ഞിയുടെ വേഷത്തില്‍ ഗംഭീര പ്രകടനം തന്നെയാണ് നടി കാഴ്ചവെച്ചത്.

ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയിലെ കഥാപാത്രമാണ് താരത്തെ ഇന്ത്യയിലെ താരമൂല്യ നായികമാരില്‍ ഒരാളാക്കി മാറ്റിയത്. തെന്നിന്ത്യയിലെ മറ്റു താരസുന്ദരിമാരില്‍ നിന്നും ചരിത്ര കഥയെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ ചെയ്യുവാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നു. അരുന്ധതി, രുദ്രമ്മദേവി, ഭാഗ്മതി എന്നിങ്ങനെ നിരവധി ശക്തമായ സ്ത്രീ വേഷങ്ങള്‍ താരം അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

2017ല്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ഏറ്റവും ഒടുവിലായി നിശബ്ദം എന്ന ചിത്രത്തിലാണ് താരം എത്തിയത്. അതും ഓ ടി ടി റിലീസ് ആയിരുന്നു. താരം കരിയറിലെ ഏറ്റവും ഉയരത്തില്‍ നില്‍ക്കവെയാണ് പൊടുന്നനെ അപ്രത്യക്ഷയായത്.

Also Read: പഞ്ച് ഡയലോഗുമായി വിജയിയും പ്രകാശ് രാജും, വാരിസിലെ ആരും കാണാത്ത രംഗങ്ങള്‍ പുറത്ത് , ശ്രദ്ധനേടി ഡിലീറ്റഡ് സീന്‍

പിന്നീട് വലിയ സിനിമകളിലൊന്നും താരത്തെ കണ്ടിരുന്നില്ല. ബാഹുബലിക്ക് ശേഷം സെലക്ടീവായി തിരക്കഥകളെ സമീപിച്ചതാണ് താരത്തിന് സിനിമകള്‍ കുറയാന്‍ കാരണമായത്. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ഗംഭീര തിരിച്ചുവരിവിനൊരുങ്ങുകയാണ് അനുഷ്‌ക.

മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്‌ക മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നത്. നവീനാണ് ചിത്രത്തിലെ നായകന്‍. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഷെഫിന്റെ റോളിലാണ് താരം ചിത്രത്തിലെത്തുന്നത്.

Also Read: മാളുവിന്റെയും തേജസിന്റെയും വിവാഹവാര്‍ത്ത ശരിക്കും ഞെട്ടിച്ചു, ഇന്ന് മഴവില്‍ മനോരമ പോലും കണ്ടന്റുണ്ടാക്കുന്നത് ഇരുവരെയും വെച്ചാണ്, ഇനി വേറെ ഒന്നും കിട്ടാഞ്ഞിട്ടാണോ, വെങ്കിടേഷ് ചോദിക്കുന്നു

ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഇതിന് ശേഷം അനുഷ്‌കയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകര്‍ ഒന്നടങ്കം. എന്നാല്‍ അതിനിടെ സിനിമയില്‍ നിന്നും മാറിനിന്നതിന്റെ കാരണവും ആരാധകര്‍ തിരക്കുന്നുണ്ട്.

Courtesy: Public Domain

തനിക്ക് അപൂര്‍വ്വമായ ഒരു രോഗമുണ്ടെന്ന് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തനിക്ക് ചിരിക്കുന്ന രോഗമാണെന്നും ഇതൊരു രോഗമാണോ എന്ന് നിങ്ങള്‍ക്ക് തോന്നുമെങ്കിലും താന്‍ ചിരിക്കാന്‍ തുടങ്ങിയാല്‍ 15 മിനിറ്റുമുതല്‍ 20 മിനിറ്റുവരെ തുടരുമെന്നും ഇതുകാരണം ഷൂട്ടിങ് വരെ തടസ്സപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു.

Advertisement