എന്നെ കൈപിടിച്ചുയര്‍ത്തിയ വ്യക്തി വിനീതാണ്, എന്നില്‍ അവന് കോണ്‍ഫിഡന്‍സുണ്ടായിരുന്നു, വിനീത് ശ്രീനിവാസനെ കുറിച്ച് നിവിന്‍ പോളി പറയുന്നു

22

മലയാള സിനിമയിലെ യുവതാരമാണ് നിവിന്‍ പോളി. ഇതിനോടകം ഒത്തിരി സിനിമകളില്‍ വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ അവതരിപ്പിച്ച നിവിന്‍ പോളി നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിലെക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

Advertisements

വര്‍ഷങ്ങള്‍ക്ക് ശേഷം, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളിലാണ് നിവിന്‍ പോളി അഭിനയിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ അതിഥി വേഷത്തിലാണ് എത്തിയത്. എന്നാല്‍ മലയാളി ഫ്രം ഇന്ത്യയില്‍ നായക വേഷത്തിലായിരുന്നു നിവിന്‍ പോളി.

Also Read:സിനിമയിലേക്ക് മടങ്ങി വരുമോ, ഏറെ നാളായുള്ള ആരാധകരുടെ ചോദ്യത്തിന് കാവ്യയുടെ മറുപടി ഇങ്ങനെ

ഇപ്പോഴിതാ നടനും സംവിധായകനും തന്റെ അടുത്ത സുഹൃത്തുമായ വിനീത് ശ്രീനിവാസനെ കുറിച്ച് നിവിന്‍ പോളി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്നെ സിനിമയില്‍ കൈപിടിച്ചുയര്‍ത്തിയതും സപ്പോര്‍ട്ടായി നിന്നതുമെല്ലാം നിവിന്‍ പോളിയാണെന്ന് വിനീത് പറയുന്നു.

തന്നെ നായകനാക്കി സിനിമയെടുത്തത് വീനീതാണ്.പിന്നീട് തുടര്‍ച്ചയായി തനിക്ക് നല്ല പടങ്ങള്‍ നല്‍കിയതും വിനീതാണെന്നും വിനീതിന്റെ സംവിധാനത്തിലെത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ താന്‍ കണ്‍ഫ്യൂസ്ഡ് ആയിരുന്നുവെന്നും താരം പറയുന്നു.

Also Read:സുന്ദരിയാണെങ്കിലും മഞ്ജുവിന്റെ ഛായയില്ല, കാവ്യയുടെ സ്‌റ്റൈലൊക്കെ തോന്നുന്നു, മീനാക്ഷിയുടെ സാരി ലുക്ക് കണ്ട് ആരാധകര്‍ പറയുന്നതിങ്ങനെ

ആ സിനിമ ആളുകള്‍ എങ്ങനെയെടുക്കുമെന്നായിരുന്നു തന്റെ സംശയം. പക്ഷേ വിനീതിന് നല്ല കോണ്‍ഫിഡന്‍സുണ്ടായിരുന്നുവെന്നും താന്‍ ചെയ്ത കഥാപാത്രം ഇങ്ങനെ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ശരിക്കും താന്‍ ചെയ്ത കഥാപാത്രം വിനീതിന് ആരെ വേണമെങ്കിലും വെച്ച് ചെയ്യാമായിരുന്നുവെന്നും പക്ഷേ തനിക്ക് തന്നുവെന്നും എന്നെ കൈപിടിച്ചുയര്‍ത്തിയത് അവനാണെന്നും നിവിന്‍ പറയുന്നു.

Advertisement