കാത്തിരിപ്പ് വെറുതെയാവില്ല, ലൂസിഫര്‍ പ്രേക്ഷകരെ ഞെട്ടിക്കും

29

താരരാജാവ് മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ മലയാള സിനിമാപ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയാണ് ഏവരെയും ആകാംഷാഭരിതരാക്കുന്നത്.

Advertisements

ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയാവില്ല ചിത്രം അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന ഒരു ഐറ്റം ആയിരിക്കും എന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് നിവിന്‍ പോളി ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയുടെ നിര്‍മ്മാതാവായ വിശാഖ് സുബ്രമണ്യം.

കുടുംബ സുഹൃത്തുകൂടിയായ പൃഥ്വിരാജുമായി കഴിഞ്ഞ ദിവസം കുറച്ചു സമയം ചിലവിട്ടു ലൂസിഫറിനെ കുറിച്ചും ലവ് ആക്ഷന്‍ ഡ്രാമയെ കുറിച്ചും ഒരുപാട് വിശേഷങ്ങള്‍ പങ്കിട്ടു എന്നും വിശാഖ് പറയുന്നു. പൃഥ്വിരാജ് ലാലേട്ടനെ നായകനാക്കി സംവിധാനം ചെയ്യുന്നത് കാണുന്നത് തന്നെ ആവേശമാണ് , ലൂസിഫറിനെ കുറിച്ച് എനിക്കു കൂടുതല്‍ പറയണം എന്ന് ആഗ്രഹം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ല എന്നും ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

ഇന്ദ്രജിത് സുകുമാരന്‍, ടോവിനോ തോമസ്, വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ്

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണംസുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ട് പോകുകയായിരുന്നു.

Advertisement