ചേര്‍ത്തുപിടിച്ചും കണ്ണീരൊപ്പിയും മമ്മൂട്ടി

11

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓണം ഇത്തവണ പ്രളയ ബാധിതര്‍ക്കൊപ്പം ദുരിതാശ്വാസ ക്യാംപില്‍ ആയിരുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നതാണ്. ഇതിന്റെ കൂടുതല്‍ വീഡിയോകലും ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

Advertisements

കോട്ടപ്പുറം, പൊയ്യ എന്നിവിടങ്ങളില്‍ ഓണാശംസയുമായി മമ്മൂട്ടി എത്തിയിരുന്നു. എറണാകുലം വരാപ്പുഴ തേവര്‍കാട് പള്ളിയിലെ ക്യാംപിലാണ് മമ്മൂട്ടി ഓണസദ്യ ഉണ്ടത്.

ഈ ഓണക്കാലത്തു എല്ലാം നഷ്ടമായവര്‍ക്ക് ഇടയിലേക്ക് സാന്ത്വനവുമായാണ് തിരുവോണ നാളില്‍ മമ്മൂട്ടി എത്തിയത്. ദുരിതാശ്വാസ ക്യാംപുകളില്‍ ചെന്ന അദ്ദേഹം എല്ലാവരുടെയും ആവലാതികളും സങ്കടങ്ങളും കേട്ടു, ആശ്വസിപ്പിച്ചു. ഇനിയൊരിക്കലും ഇതുപോലെ ഒരു ഓണക്കാലം ഉണ്ടാകാതിരിക്കട്ടെ എന്നായിരുന്നു മമ്മൂട്ടിയുടെ ആശംസ.

വരാപ്പുഴ തേവര്‍ക്കട്ടെ ക്യാംപില്‍ ദുരിതബാധിതരുടെ വയറും മനസും നിറയെ അദ്ദേഹം സദ്യ വിളമ്പി. അവര്‍ക്കൊപ്പം ഓണം ഉണ്ടു. ഓണനാളില്‍ മമ്മൂട്ടി എത്തിയ സന്തോഷത്തില്‍ ദുഃഖങ്ങളെല്ലാം അല്പനേരത്തേക്കെങ്കിലും എല്ലാവരും മറന്നു. വിഡി സതീശന്‍ എംഎല്‍എ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. സിനിമ താരങ്ങളായ രമേശ് പിഷാരടി, നാദിര്‍ഷ, സോഹന്‍ സീനുലാല്‍ എന്നിവരും മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു.

Advertisement