സ്വന്തം ആവശ്യങ്ങള്‍ക്ക് നടി മഞ്ജുവാര്യര്‍ വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. വനിതാ മതിലില്‍ നിന്നുള്ള പിന്‍മാറ്റവും ഡബ്യൂസിസിയോടുള്ള മഞ്ജുവിന്റെ നിലപാടും ഇതിനു ഉദാഹരണമാണെന്നും സംവിധായകന്‍ പറയുന്നു.
ഒടിയന്‍ സിനിമ റിലീസ് ചെയ്തതിന് ശേഷമുണ്ടായ സോഷ്യല്‍ മീഡിയ ആക്രമണങ്ങളിലും വിവാദങ്ങളിലും താരം കാട്ടിയ നിശ്ശബ്ദത വേദനയുണ്ടാക്കി എന്നും അദ്ദേഹം പ്രതികരിച്ചു.
അവര്‍ സൂമഹത്തില്‍ ഉണ്ടാക്കിയെടുത്ത നിലയും വിലയുമുണ്ട്, അത് കൃത്യമായ നിലപാടുകളിലൂടെ വന്നതാണ്. ഇപ്പോള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത് ആരെയെങ്കിലും ഭയന്നിട്ടാണോ എന്നും സംശയിക്കുന്നതായി ശ്രീകുമാര്‍ മേനോന്‍ പറയുന്നു.
മോഹന്‍ലാല്‍ മഞ്ജു വാരിയര്‍ കൂട്ടികെട്ടില്‍ പുറത്തിറങ്ങിയ ഒടിയന്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. നേരത്തെ ഇതിനെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത് എത്തിയിരുന്നു.
മഞ്ജു വാരിയരിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. വിവാഹ മോചനത്തിന് ശേഷം അഭിനയ രംഗത്തേയ്ക്ക് മഞ്ജു എത്തിയത് ശ്രീകുമാറിന്റെ പിന്തുണയോടെയായിരുന്നു. അതിനാലാണ് തന്റെ ചിത്രത്തിനെതിരെ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതെന്ന് ശ്രീകുമാര്‍ പറയുന്നു.
ശ്രീകുമാറിന്റെ വാക്കുള്‍ ‘മഞ്ജു വാരിയര്‍ നന്നാകരുതെന്നും വളരരുതെന്നും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുഴുവന്‍ ശത്രുത എന്റെ മേല്‍വരുമെന്നും എനിക്ക് ഉറപ്പായിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ആ റിസ്ക് ഞാന്‍ ഏറ്റെടുത്തത്. അതുകൊണ്ട് എനിക്ക് അതില്‍ ഖേദമില്ല.’
‘ഒടിയനെതിരെ ഇങ്ങനെയൊരു ആക്രമണം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഈ സിനിമയ്ക്കു കിട്ടിയ സ്വീകാര്യതയും ഹൈപ്പും പലരെയും അസ്വസ്ഥരാക്കി കാണാം.
മലയാളസിനിമയുടെ ഈ ദുരന്തത്തിന് കാരണം ഇത്തരക്കാരാണ്. ആളുകള്‍ കണക്കുതീര്‍ക്കാനും വ്യക്തിവൈരാഗ്യം തീര്‍ക്കുവാനും സിനിമയെ ഉപയോഗിക്കുമ്ബോള്‍ തകരുന്നത് സിനിമാ ഇന്‍ഡസ്ട്രിയാണ്.’
എനിക്കെതിരെ കുറേക്കാലമായി നടക്കുന്ന മനഃപൂര്‍വമായ ആക്രമണത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സിനിമയ്ക്കെതിരെ വരുന്നത്. ബുദ്ധിയുള്ള ആളുകള്‍ക്ക് അതറിയാം.
എനിക്ക് അവരോട് സഹതാപം മാത്രമാണ് ഉള്ളത്.ചിലപ്പോള്‍ അവരുടെ തെറ്റിദ്ധാരണയില്‍ ഇരയാക്കപ്പെട്ടതാകാം ഞാന്‍.’
’28 വര്‍ഷമായി പരസ്യമേഖലയില്‍ ഉള്ള ആളാണ് ഞാന്‍. ഐശ്വര്യ റായി പോലെ വലിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായി.
മഞ്ജുവിന്റെ ബ്രാന്‍ഡ് കൈകാര്യം ചെയ്യാന്‍ എന്നെ ചുമതലപ്പെടുത്തുന്നു. ഒരുപാട് നടിനടന്മാരുടെ ടാലന്റുകള്‍ മാനേജ് ചെയ്യുന്ന ഡിവിഷന്‍ എന്റെ കമ്ബനിക്കുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്നതുപോലെ ഞാനും ഒരുപാട് ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു.
ആ നടി പ്രഫഷനിലേയ്ക്ക് തിരിച്ചുവരുമ്ബോള്‍ പ്രഫഷനലായ പിന്തുണ നല്‍കുക എന്നതായിരുന്നു എന്റെ കടമ. കാരണം 36ാമത്തെ വയസ്സില്‍ സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ തയാറെടുക്കുന്ന നടിക്കുമുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ട്.
ഞാന്‍ അപ്പോള്‍ മഞ്ജുവില്‍ കണ്ടത് ‘മഞ്ജു എന്ന ബ്രാന്‍ഡ്’ ആണ്. എന്നെ മാനസികമായി തളര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
എന്നാല്‍ ആരോടും പരാതിയില്ല. എന്തിനാണ് ഒടിയനോട് അസൂയപ്പെടുന്നത് റിലീസിന് മുമ്ബ് വലിയൊരു വരുമാനം ലഭിച്ചതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. പ്രാര്‍ത്ഥനാപൂര്‍ണ്ണമായല്ലേ അതിനെ കാണേണ്ടത്.’ -ശ്രീകുമാര്‍ ചോദിക്കുന്നു.