നടി അശ്വതിയുടെ അനാശാസ്യത്തിലും മയക്കു മരുന്ന് കച്ചവടത്തിലും മലയാളത്തിലെ 2 പ്രമുഖ യുവ നടന്‍മാരും, നടിയുടെ ഫോണില്‍ നിന്നും കിട്ടിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

247

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ മയക്കുമരുന്നുമായി സിനിമാ-സീരിയല്‍ നടിയും സഹായിയും പിടിയിലായ കേസില്‍ അന്വേഷണസംഘം കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുന്നതായി സൂചന.

അന്വേഷണം ഊര്‍ജിതമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisements

അതേസമയം നടിയുടെ ഫോണില്‍ നിന്ന് കിട്ടിയ ചിത്രങ്ങളില്‍ രണ്ടു യുവ നടന്മാരുമൊത്തുള്ള ചിത്രങ്ങളും കിട്ടിയിട്ടുണ്ട്.

ഇവര്‍ നേരത്തെയും ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. പോലീസ് ഈ നടന്മാരെ നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.

കാക്കനാട് പാലച്ചുവടിലെ ഫ്‌ളാറ്റില്‍നിന്നും കഴിഞ്ഞ ഞായറാഴ്ചയാണു സിനിമാ-സീരിയല്‍ താരവും തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയുമായ അശ്വതിയെയും സഹായിയും ഡ്രൈവറുമായ എറണാകുളം തമ്മനം സ്വദേശി ബിനോയിയെയും എംഡിഎംഎയുമായി പോലീസ് പിടികൂടിയത്.

നടിയില്‍നിന്നും പിടിച്ചെടുത്ത ഫോണ്‍ പരിശോധനയിലാണ് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.

ഫോണ്‍ പരിശോധനയില്‍ കൊച്ചിയില്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖര്‍ക്കും നടിയുമായി ഇടപാടുകള്‍ ഉണ്ടെന്നാണ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുള്ളത്രേ.

മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് നടിയില്‍നിന്നും വ്യക്തമായ ചിത്രം പോലീസിനു ലഭിച്ചിരുന്നില്ല. എന്നാല്‍, ബംഗളൂരുവിനു പുറമേ മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നാണ് മയക്കുമരുന്നുകള്‍ ലഭിക്കുന്നതെന്നാണ് നടിയില്‍നിന്നും പോലീസിനു ലഭിച്ച വിവരം.

ഇതിനിടെ, നടിക്ക് സെക്‌സ് റാക്കറ്റ് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഈ വഴിക്കും അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണെന്നാണു സൂചന.

സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്കായി ഡ്രഗ് പാര്‍ട്ടികള്‍ നടത്തുന്നതിലും അശ്വതിക്കു പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

അന്വേഷണ സംഘം ഉടന്‍ ബംഗളൂരുവിലേക്ക് തിരിക്കില്ലെന്നും പല മാര്‍ഗത്തിലൂടെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട് ഉടന്‍തന്നെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Advertisement