അന്ന് റിമ കല്ലിങ്കല്‍, ഇന്ന് ശ്രീകുമാര്‍ മേനോന്‍: മഞ്ജു വാര്യര്‍ നന്ദികേട് കാണിച്ചോ?

27

നടി മഞ്ജു വാര്യര്‍ തിരിച്ചുവരവിലും ഒരുപിടി നല്ല കഥാപാത്രങ്ങളുമായി നിറഞ്ഞു നില്‍ക്കുകയാണ് . ഡബ്ല്യുസിസിയുടെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത് മഞ്ജു ആയിരുന്നു.

ഇപ്പോഴിതാ, കൂടെ നില്‍ക്കുന്നവരെ എല്ലാം മഞ്ജു കൈയൊഴിയുകയാണെന്ന് ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

Advertisements

മഞ്ജുവിന്റെ ഇരട്ടത്താപ്പുകള്‍ എണ്ണിപ്പറഞ്ഞാണ് ശ്രീകുമാര്‍ മഞ്ജുവിനെതിരേ തുറന്നടിച്ചത്. മഞ്ജു കാണിക്കുന്നത് നന്ദികേടാണെന്നും ഇത്രയും കാലം അവര്‍ എല്ലാം കാട്ടിക്കൂട്ടുകയായിരുന്നോ എന്നും ശ്രീകുമാര്‍ ചോദിച്ചു.

വിമന്‍ ഇന്‍ സിനിമ കളക്ടീവുമായി ആദ്യം സഹകരിച്ച മഞ്ജു വാര്യര്‍ പിന്നീട് അതില്‍ നിന്നും മാറി നില്‍ക്കുന്നു. ഇത്തരത്തിലുള്ള മഞ്ജുവിന്റെ നിലപാട് മാറ്റം അവരുടെ വില കളയുമെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

മഞ്ജുവിനെതിരെ ഇതാദ്യമായിട്ടാണ് ഒരാള്‍ പരസ്യമായി തുറന്നടിക്കുന്നത്. ഡബ്ല്യുസിസിയില്‍ മഞ്ജു അംഗമാണെങ്കിലും കാര്യമായ തീരുമാനങ്ങളോ പ്രവര്‍ത്തനങ്ങളോ ഇപ്പോള്‍ എടുക്കാറില്ല.

ഇതിനേക്കുറിച്ച്‌ മുന്‍പൊരിക്കല്‍ നടി റിമ കല്ലിങ്കല്‍ പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

”ഞങ്ങള്‍ എതിര്‍ക്കുന്നത് ഒരു പവര്‍ സ്ട്രക്ച്ചറിനെയാണ്. പലരെയും എതിര്‍ക്കേണ്ടി വരും. മഞ്ജുവിന് പക്ഷേ താരത്തെ തുറന്നെതിര്‍ക്കാന്‍ ആവില്ല.

അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യം ഇല്ലായിരിക്കും” എന്നായിരുന്നു അന്ന് റിമ പറഞ്ഞത്.

ഇതിലൂടെ തന്നെ മഞ്ജു ഡബ്ല്യുസിസിലെ പല അംഗങ്ങളേയും കൈവിട്ടുവെന്നും ശക്തമായ തീരുമാനങ്ങള്‍ എടുക്കുമ്ബോള്‍ അതിനെ എതിര്‍ത്തിരുന്നുവെന്നും അല്ലെങ്കില്‍ അതില്‍ പങ്കാളി ആകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല എന്നും വ്യക്തമാവുകയാണ്.

Advertisement