കളികാര്യമാകുന്നു? മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോന് ലീഗല്‍ നോട്ടിസ് അയച്ചു, കാരണം ഞെട്ടിക്കുന്നത്

20

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒടിയനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല.

ഒടിയന്‍ പ്രശ്നത്തില്‍ ചിത്രത്തിലെ നായിക മഞ്ജു വാര്യരെ പ്രതിയാക്കി ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു.

Advertisements

എന്നാല്‍ ഇപ്പോള്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വര്യര്‍ ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ശാന്തിവിള ദിനേശ്.

ഒരു ചാനല്‍ ചര്‍ച്ചയിലാണ് ശാന്തിവിള ദിനേശ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ശ്രീകുമാര്‍ മേനോന്‍ ഇത്രയും പറഞ്ഞ് മഞ്ജുവിനെ പ്രതിയാക്കി നിര്‍ത്തുന്നു.

58 ലക്ഷം രൂപയുടെ ഒരു വക്കീല്‍ നോട്ടീസ് അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. കാരണം അവര്‍ക്ക് അഡ്വാന്‍സ് കിട്ടിയ പണം ശ്രീകുമാര്‍ മേനോന്‍ എടുത്തിട്ട് തിരിച്ച് കൊടുത്തില്ല’- ശാന്തിവിള ദിനേശ് പറയുന്നു.

എന്നാല്‍ ഇതിന് പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു.

‘ഈ പറഞ്ഞ ലീഗല്‍ നോട്ടീസിന്റെ ഒരു കോപ്പി എനിക്ക് എത്രയും പെട്ടെന്ന് ഒന്ന് എത്തിച്ചുതന്നാല്‍ അതിനെപ്പറ്റി മനസ്സിലാക്കാന്‍ കഴിയും.

ഇതുവരെ മഞ്ജു വാര്യര്‍ എനിക്കെതിരെ അങ്ങനെ ഒരു ലീഗല്‍ നോട്ടീസ് അയച്ചിട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കുന്നു.

Advertisement