ഹന്‍സികയ്ക്ക് പിന്നാലെ അരുതാത്തത് കാണിച്ച് അമലപോളും: അസഭ്യ വര്‍ഷവുമായി ആരാധകര്‍

22

കാവി വസ്ത്രം ധരിച്ചു ഹുക്ക വലിക്കുന്ന പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനു തെന്നിന്ത്യന്‍ താരം ഹന്‍സിക ഇരയായി.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ അസഭ്യവര്‍ഷത്തിനു ഇരയായിരിക്കുന്നത് നടി അമല പോള്‍ ആണ്. തന്റെ സ്വപ്‌ന ചിത്രം പോസ്റ്റ് ചെയ്ത് പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുകയാണ് അമല.

Advertisements

കൈയില്‍ സിഗററ്റുമായി നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചീത്തവിളിയും ഉപദേശവുമായി ആരാധകര്‍ രംഗത്തെത്തിയത്.

താന്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ലെന്നും ഇത് തന്റെ സ്വപ്‌ന ചിത്രമാണെന്നും പറഞ്ഞുകൊണ്ടാണ് അമല പോള്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നത്തില്‍ ജീവിക്കുകയാണ്.

എല്ലാ താരങ്ങള്‍ക്കും ജനപ്രീതി നേടിയ ഒരു സ്‌മോക്കിംഗ് ഷോട്ടുണ്ടാകും. ഇതാണ് എന്റേത്’ എന്നാണ് അമലയുടെ കുറിപ്പ്. ഇതിനെതിരെയാണ് അസഭ്യ വര്‍ഷവുമായി എത്തിയത്.

സിംഹാസനത്തില്‍ സന്യാസി വേഷത്തില്‍ പുക വലിച്ചു കൊണ്ടാണ് ഹന്‍സിക പ്രത്യക്ഷപ്പെടുന്നത്. ഇത് സന്യാസി സമൂഹത്തെ അവഹേളിക്കുന്നതാണെന്ന് കാട്ടി പി എം കെയുടെ ജാനകീരാമന്‍ നടിയ്ക്കും സംവിധായകനുമെതിരെ പരാതി നല്‍കിയിരിക്കുകയാണ്.

പോസ്റ്റര്‍ വിവാദമായതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ യു ആര്‍ ജമീലും ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

വ്യത്യസ്തത മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും ആരുടേയും മനോവികാരങ്ങളെയോ ഏതെങ്കിലും മതത്തേയോ പ്രത്യേകമായി അധിക്ഷേപിക്കണമെന്നോ താന്‍ ചിന്തിച്ചിട്ടില്ലെന്നു കലാപരമായി നോക്കിക്കാണേണ്ടവയില്‍ മതം കൂട്ടിക്കലര്‍ത്തരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Advertisement