കാശ് കൈയ്യില്‍ വാങ്ങില്ല; പറഞ്ഞ് ഉറപ്പിച്ച പണം അക്കൗണ്ടില്‍ എത്തിയാല്‍ സംഭവം റെഡി, എല്ലാം ഹോട്ടലുകലില്‍ വെച്ച്: അശ്വതിയുടെ ഇടപാടുകള്‍ ഇങ്ങനെ

34

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ മയക്കുമരുന്നുമായി പിടിയിലായ നടി അശ്വതി ബാബുവിനെക്കുറിച്ച് പോലീസിന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് മുഖേനെയാണ് ആവശ്യക്കാരെ നടി കണ്ടെത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി.

Advertisements

നടി ഉപയോഗിച്ചിരുന്നത് നാലു മൊബൈല്‍ ഫോണുകള്‍. ഓരോ ഫോണും ഓരോ ആവശ്യത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്. മയക്കുമരുന്ന് വില്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ഫോണാണ് പോലീസിന് ആദ്യം ലഭിച്ചത്. പിന്നീടാണ് മറ്റു ഫോണുകള്‍ കണ്ടെടുക്കുന്നത്.

ഈ ഫോണുകളില്‍ അനാശാസ്യത്തിന് ഇടപാടുകാരെ കണ്ടെത്താനായിരുന്നു. ഈ ഫോണില്‍ ഇവര്‍ നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയിരുന്നു.

എല്ലാത്തിന്റെയും അഡ്മിനും അശ്വതി തന്നെ. സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഇട്ടശേഷം ഇടപാടുകാരെ ആകര്‍ഷിക്കുകയെന്ന തന്ത്രമായിരുന്നു അശ്വതിയുടേത്.

മൊബൈല്‍ഫോണ്‍ പിടികൂടാനായതോടെ ഇടപാടുകാരെയെല്ലാം കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ഇവര്‍ക്ക് പെണ്‍വാണിഭ മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത മൂന്ന് മൊബൈല്‍ ഫോണുകളില്‍ നിന്ന് കൊച്ചി, ബംഗളൂരു, മുംബയ് പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു.

പ്രമുഖ ബിനിസസുകാരും സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരും ഇവരുടെ അടുപ്പക്കാരായിരുന്നു. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കൂടുതലും വോയ്സ് മെസേജുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.

പെണ്‍കുട്ടികളുടെ ഫോട്ടോയ്ക്കൊപ്പം തുക വോയ്സ് മെസേജ് അയയ്ക്കുകയായിരുന്നു പതിവ്. പ്രധാന ഇടനിലക്കാരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഫോണില്‍ യുവതികളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. പല ഓണ്‍ലൈന്‍ സൈറ്റുകളിലും നടിയുടെ ചിത്രങ്ങള്‍ ലഭ്യമാണ്. ഇവര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നുണ്ടോയെന്നും സൈബര്‍ സെല്‍ അന്വേഷിക്കുകയാണ്.

മയക്കുമരുന്ന് വില്പനയിലും അശ്വതിക്ക് സ്വന്തം രീതികളുണ്ട്. ഇവരുടെ സ്ഥിരം ഉപഭോക്താക്കള്‍ക്കായി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.

മരുന്ന് വാങ്ങാന്‍ പോകുംമുമ്പ് ഇക്കാര്യമറിയിച്ച് ഈഗ്രൂപ്പില്‍ സന്ദേശമയയ്ക്കും. ആവശ്യക്കാര്‍ തന്റെ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിക്കാനും ആവശ്യപ്പെടും.

കൊച്ചിയിലെത്തിക്കുന്ന മരുന്ന് ചെറുപായ്ക്കറ്റുകളാക്കി ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നഗരത്തിലെ മുന്തിയ ബേക്കറികളിലും ഹോട്ടലുകളിലുംവച്ച് ആവശ്യക്കാര്‍ക്ക് കൈമാറുകയാണ് ചെയ്തിരുന്നത്.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ നടിയുടെ ഇടപാടുകാരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബാംഗ്ലൂരിലുളള ഇടുക്കി സ്വദേശിയാണ് അശ്വതിക്ക് മയക്കുമരുന്ന് കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഡ്രൈവറായ ബിനോ ഏബ്രഹാമിനെ ഉപയോഗിച്ചാണ് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നത്.

നടിയുടെ ഫ്ലാറ്റില്‍ അതീവരഹസ്യമായി ലഹരിമരുന്ന് ഉപയോഗവും മയക്കുമരുന്ന് പാര്‍ട്ടികളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനേ തുടര്‍ന്നാണ് പൊലീസ് നിരീക്ഷണം ശക്തമാക്കി ഇവരെ പിടികൂടിയത്.

Advertisement