ഹര്‍ത്താലിനും ആസുത്രിത ഡിഗ്രേഡിങ്ങിനും തോല്‍പ്പിക്കാനായില്ല, ആദ്യ ദിനം സര്‍ക്കാരിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഒടിയന്‍

25

ആരാധകരെ ആവേശത്തിലാക്കി കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ആദ്യ ദിന കളക്ഷന്‍ പുറത്ത്.

ബിജെപിയുടെ ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ചയാണ് കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചു നവാഗതനായ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ റിലീസ് ചെയ്തത്.

Advertisements

12000 ഷോയാണ് ആദ്യ ദിനം ഉണ്ടായിരുന്നത്. റിലീസിന് മുന്നേ 100 കോടി രൂപയുടെ ബിസിനസ്സ് നടന്ന ചിത്രം, മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയിരുന്നു, കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം ഇന്നലെ തിരുവനന്തപുരത്ത് നിന്ന് മാത്രം നേടിയത്, 5142221 രൂപയാണ്.

തിരുവനന്തപുരത്തെ സിംഗിള്‍ സ്‌ക്രീനുകളില്‍ നിന്നും മാത്രമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. 130 ഷോ ആണ് ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നത്, 95.22% ആളുകള്‍ ചിത്രം കാണാനും എത്തി. വിജയ് നായകനായി കഴിഞ്ഞ മാസം എത്തിയ സര്‍ക്കാരിന്റെ 35.4 ലക്ഷം എന്ന റെക്കോര്ഡ് ആണ് മോഹന്‍ലാല്‍ ഒടിയന്‍ എന്ന ചിത്രത്തിലൂടെ തകര്‍ത്തത്.

റിലീസിന് മണിക്കൂറുകള്‍ മുന്‍പ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഒടിയന് ആളു കയറുമോ എന്നായിരുന്നു ആശങ്ക. എന്നാല്‍ കേരളത്തില്‍ എല്ലായിടത്തും നേരത്തേ പ്രഖ്യാപിച്ചതു പോലെ തന്നെ അതിരാവിലെ ഒടിയന്റെ ഫാന്‍സ് ഷോ നടന്നു. എല്ലാ തീയറ്ററുകളിലും അതിരാവിലെ വന്‍ ജനക്കൂട്ടമാണ് സിനിമ കാണാന്‍ തടിച്ചു കൂടിയത് . ഫാന്‍സ് ഷോ കഴിഞ്ഞിറങ്ങുന്നവര്‍ ഉത്സവ പ്രതീതിയോടെയാണ് തീയറ്ററില്‍ നിന്നും പുറത്തേക്ക് പോയത്.

ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജു വാര്യരും പ്രകാശ് രാജുമാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഒടിയന്‍ ബാഹുബലി പോലെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടാന്‍ ഒടിയന് കഴിയുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെട്ടിരുന്നു.

ഈ ചിത്രം കൂടുതല്‍ വലിയ സിനിമകളെടുക്കാന്‍ പ്രചോദനമാകുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. മോഹന്‍ലാലിനെ എങ്ങനെ സ്‌ക്രീനില്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതിന്റെ ഉത്തരമാണ് ഒടിയന്‍.

Advertisement