രാത്രിയുടെ മനോഹാരിതയില്‍ ഒടിയന്‍ മാണിക്യനും പ്രഭയും; ‘കൊണ്ടോരാം’ വീഡിയോ ഗാനം എത്തി

44

കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ കൊണ്ടോരാം ലിറിക്കല്‍ ഗാനത്തിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്.

പുറത്തിറങ്ങി നാലു നാള്‍ പിന്നിടുമ്പോള്‍ 20 ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് നേടിയത്. ഇപ്പോഴിതാ രാത്രിയുടെ മനോഹരമായ രംഗങ്ങളുമായി വീഡിയോഗാനം റിലീസ് ചെയ്തിരിക്കുകയാണ്.

Advertisements

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ്. ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്.

അതേസമയം, മലയാള സിനിമാ ലോകം ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം. കേരളത്തില്‍ ഇന്നലെ വെളുപ്പിനെ 4.30 യ്ക്കായിരുന്നു ഷോകള്‍ തുടങ്ങിയത്.

അതിനും മുമ്പേ മോഹന്‍ലാല്‍ ആരാധകര്‍ ആര്‍പ്പുവിളിയും പാട്ടുകളുമായി ഒടിയന്റെ വരവിന് മാറ്റ് കൂട്ടി. ഫാന്‍സ് ഷോകള്‍ക്ക് ശേഷമുള്ള ഷോകകള്‍ക്കും ഹര്‍ത്താലിനെ അവഗണിച്ച് തിയേറ്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ശ്രീകുമാര്‍ മേമോന്‍ സംവിധാനം ചിത്രത്തില്‍ 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അതേ സമയം ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളും റിവ്യുകളും ഒരു പ്ലാന്‍ഡ് അറ്റാക്കിന്റെ ഭാഗമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രത്തിന്റെ ആദ്യ ഷോയുടെ ക്ലൈമാക്‌സ് ആകുന്നതിന് മുമ്പ് അതിനെ കുറിച്ച് കമന്റുകള്‍ വന്നതും അതിന് തെളിവാണെന്ന് ശ്രീകുമാര്‍ പറയുന്നു. ‘ഫെയ്‌സ്ബുക് പേജില്‍ ചിത്രത്തെ കുറിച്ച് മോശമായ അഭിപ്രായങ്ങളും കമന്റുകളും വന്നിട്ടുണ്ട്. ഇതൊരു ഭീകരമായ അവസ്ഥയാണ്. എനിക്ക് മാത്രമല്ല ഇത് നേരിടേണ്ടി വന്നിട്ടുള്ളത്.

ഇതിന് മുമ്പും പല ചിത്രങ്ങളെയും ഇങ്ങനെ ആക്രമിച്ചിട്ടുണ്ട്. പക്ഷേ ഒടിയനെതിരെയുള്ള ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്ന് ഞാന്‍ കരുതുന്നു. ഇതിന് പിന്നില്‍ വ്യക്തിഹത്യ ചെയ്യാന്‍ വൈദഗ്ദ്ധ്യം നേടിയവരാണ് ചിത്രം റിലീസാവും മുമ്പു തന്നെ ഇത്തരം ഡീഗ്രേഡിംഗ് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം പറയുന്നു.

എന്നെ മാനസികമായി തളര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാല്‍ ആരോടും പരാതിയില്ല. എന്തിനാണ് ഒടിയനോട് അസൂയപ്പെടുന്നത് റിലീസിന് മുമ്പ് വലിയൊരു വരുമാനം ലഭിച്ചതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. പ്രാര്‍ത്ഥനാപൂര്‍ണമായല്ലേ അതിനെ കാണേണ്ടത്. ശ്രീകുമാര്‍ ചോദിക്കുന്നു.

Advertisement