ഓണം ആരെടുക്കും? ദുൽഖറോ നിവിനോ? രാമചന്ദ്ര ബോസ് ആൻഡ് കോ നിവിൻ പോളിയുടെ തിരിച്ചുവരവ് ആയോ; പ്രേക്ഷകർ പറയുന്നതിങ്ങനെ

408

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മാസ്-സീരിയസ് വേഷങ്ങൾ അഴിച്ചുവെച്ച് നിവിൻ പോളി പഴയ കോമഡി-ഫ്രണ്ട്ഷിപ്പ് വേഷത്തിലേക്ക് തിരികെയെത്തുന്ന ചിത്രമാണ് ‘രാമചന്ദ്ര ബോസ് ആൻഡ് കോ’. ഓണത്തിന് കൂട്ടമായി എത്തിയ റിലീസുകൾക്കിടയിൽ ഓളമുണ്ടാക്കാൻ നിവിൻ പോളിക്ക് സാധിക്കുമോ എന്നായിരുന്നു ആരാധകർ ഉറ്റുനോക്കിയിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ മികച്ച പ്രതികരണമാണ് നിവിൻ പോളി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓണം റിലീസ് ആയി തിയേറ്ററുകളിലെത്തിയ ചിത്രം ഓവർഓൾ നല്ല എന്റർടെയ്ൻമെന്റ് ആണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

Advertisements

‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ലൈഫിലെ ഏറ്റവും ബെസ്റ്റ് തിയേറ്റർ എക്സ്പീരിയൻസ് എന്നാണ് ഒരാൾ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഈ ചിത്രം നിവിന്റെ തിരിച്ചുവരവാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ALSO READ- പിതാവിന്റെ കേറോഫിൽ ഒന്നും ചെയ്യില്ല; ഒരു ക്യൂ കട്ട് ചെയ്യാൻ പോലും മമ്മൂട്ടിയെന്ന പേര് ഉപയോഗിച്ചിട്ടില്ല: ദുൽഖർ സൽമാൻ

ചിത്രത്തിലെ ചില അനാവശ്യ സീനുകൾ കട്ട് ചെയ്ത്, കുറച്ചുകൂടെ ലെങ്ത് കുറച്ച് ഇറക്കിയിരുന്നെങ്കിൽ ഇതിലും മികച്ചതായേനെയെന്നും മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച ഹെയ്സ്റ്റ് മൂവി എന്നുമാണ് സോഷ്യൽമീഡിയയിൽ ചിത്രത്തെ പലരും വിശേഷിപ്പിക്കുന്നത്.

‘നിവിന്റെ ഇൻട്രോ പൊളി, ഛായാഗ്രഹണം മികച്ചത്. ഹനീഫ് അദേനിക്ക് തന്റെ സിനിമയിലെ ലീഡ് താരങ്ങളെ എങ്ങനെ അവതരിപ്പിക്കണമെന്ന് നന്നായി അറിയാം’-എന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല.

ചിത്രത്തിന് ചില നെഗറ്റീവ് അഭിപ്രായങ്ങളും വരുന്നുണ്ട്. വലിച്ചു നീട്ടിയെന്നും, ഓണം ലക്ഷ്യം വെച്ച് തട്ടിക്കൂട്ടി ഇറക്കിയതാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ആദ്യ പകുതി നന്നായി പോയെങ്കിലും രണ്ടാം പകുതി ദയനീയമായി. കോമഡിക്കും ആക്ഷനും ഇടയിലുള്ള അലസമായ തിരക്കഥ രണ്ടാം പകുതിയെ തകർത്തെന്നൊക്കെയാണ് മറ്റ് നെഗറ്റീവ് അഭിപ്രായങ്ങൾ.

നവിന്റെ ഉൾപ്പടെ ആക്ഷൻ നന്നായിരുന്നു. നിവിൻ തിരക്കഥകൾ തിരഞ്ഞെടുക്കുമ്പോൾ ഇനിയും ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുന്നവരേയും കാണാവുന്നതാണ്. ‘രചനയും പ്രകടനവും എല്ലാം മോശമായ ഒരു പരീക്ഷണ കോമഡി സിനിമ. ഹനീഫ് അദേനിക്ക് എന്താണ് വേണ്ടതെന്ന് അറിയാത്തത് പോലെ തോന്നി. മോശം നിർവ്വഹണം കാരണം മിക്ക കോമഡികളും ഇറങ്ങുന്നില്ല. ഈ സിനിമ റെക്കമെന്റ് ചെയ്യില്ല’- എന്ന് ഒരാൾ കുറിച്ചിരിക്കുന്നു.

ALSO READ- ‘താങ്ക് ഗോഡ്‌’; മകൻ ജനിച്ച് രണ്ട് മാസം പിന്നിട്ടപ്പോഴേക്കും അടുത്ത സന്തോഷ വാർത്തയെത്തി; ആഹ്ലാദം പങ്കിട്ട് ലിന്റു റോണി

അതേസമയം, കുടുംബ ചിത്രമായി കണ്ട് ഫാമിലിക്ക് പ്രിയപ്പെട്ട ചിത്രമായി ഇത് മാറുമെന്നാണ് ചിലരുടെ നിരീക്ഷണം. നിവിന്റെ ‘രാമചന്ദ്ര ബോസ് ആൻഡ് കോ’യ്ക്ക് ഒപ്പം ഏറ്റുമുട്ടലിനെ എത്തിയിരിക്കുന്നത് ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’യാണ്. തിയേറ്ററിൽ ആരാണ് വിജയം കൊയ്യുക എന്നാണ് സിനിമാ പ്രേക്ഷകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

സമ്മിശ്ര പ്രതികരണമാണ് നിവിന്റെയും ദുൽഖറിന്റേയും ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു എന്നിവരാണ് ചിത്രത്തിന് ലഭിക്കുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്‌ചേഴ്സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് ആൻഡ് കോ നിർമ്മിക്കുന്നത്.

അതേസമയം, അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാൻ റഹ്‌മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

Advertisement