ആ രഹസ്യം പുറകിൽ ഒളിപ്പിച്ച് അന്ന ; ആ കണ്ണുകള് മനോഹരമായിട്ടുണ്ട്, എന്താണ് പുള്ളിക്കാരന്റെ മുഖം കാണിക്കാത്തതെന്ന് ആരാധകർ

120

അങ്കമാലി ഡയറിസീലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് അന്ന രേഷ്മ രാജൻ. നഴ്‌സിങ് ജോലിയിൽ നിന്നും സിനിമയിലേക്ക് എത്തിയ അന്നയ്ക്ക് ആദ്യ സിനിമ തന്നെ വലിയ അനുഗ്രഹമായി. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.

കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലായിരുന്നു. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ജയറാമിനും പൃഥ്വിരാജിനുമൊക്കെ ഒപ്പം അഭിനയിച്ച് കഴിഞ്ഞു. ഏറ്റവുമൊടുവിൽ അയ്യപ്പനും കോശിയുമാണ് തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം.’

Advertisements

ALSO READ

അജഗജാന്തരം ടീമിന്റെ ക്ഷണപത്രം കൗതുകമാകുന്നു

സീരിയലിലും സിനിമയിലുമൊക്കെ നടിമാർ വിവാഹിതരായി പോവുന്നതാണ് കഴിഞ്ഞ ലോക്ഡൗൺ കാലം മുതൽ കണ്ട് വരുന്നത്. ഏറ്റവുമൊടുവിൽ സീരിയൽ താരം നടി അപ്‌സര രത്‌നാകരന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാർത്തകളാണ് സോഷ്യൽമീഡിയ ആഘോഷമാക്കിയത്. ഇതിനിടയിൽ നടി അന്ന രാജൻ കൂടി വിവാഹിതയാവുകയാണോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര് . പല അഭിമുഖങ്ങളിലും അന്നയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്ന് വന്നെങ്കിലും നടി വ്യക്തമായൊരു മറുപടി പറഞ്ഞിരുന്നില്ല.

ഇപ്പോഴിതാ നടി തന്നെ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചൊരു ഫോട്ടോ ആണ് ഈ സംശയങ്ങൾക്ക് വഴിയൊരുക്കിയത്. ആരെയോ പിന്നിൽ ഒളിപ്പിച്ച് നിർത്തിയ ചിത്രമായിരുന്നു അന്ന പങ്കുവെച്ചത്. ആദ്യത്തെ ഫോട്ടോ ലേശം മങ്ങിയതാണ്. ആളെ വ്യക്തമാവുന്നില്ല. രണ്ടാമത്തെ ചിത്രത്തിൽ അന്നയുടെ പിറകിൽ ഒളിച്ചിരിക്കുന്ന ആളുടെ കണ്ണുകൾ മാത്രമേ കാണാൻ സാധിക്കുന്നുള്ളു. മാത്രമല്ല ഇരുവരും കൈകൾ കോർ ത്ത് പിടിച്ചിരിക്കുന്നതും കാണാം. ഇതോടെ നടിയുടെ കൂടെയുള്ളത് ആരാണെന്നുള്ള ചോദ്യങ്ങളും ഉയർന്ന് വന്നു.

ഫോട്ടോ മാത്രമല്ല അതിന് നടി നൽകിയിരിക്കുന്ന ക്യാപ്ഷനും ഹാഷ്് ടാഗുകളുമെല്ലാം നോക്കുമ്പോള് ഇത് പ്രണയമാണെന്നാണ് ചിലരുടെ അഭിപ്രായം. മങ്ങലേറ്റിരിക്കുന്ന ചിത്രങ്ങൾക്ക് വെളിപ്പെടുത്താൻ ജീവിതത്തിലെ ഒരുപാട് രഹസ്യങ്ങൾ ഉണ്ടാവും എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി അന്ന നൽകിയത്. എന്റെ ജീവിതം എന്നും എന്റെ തേനീച്ച ആണെന്നുമൊക്കെ ഹാഷ് ടാഗിലൂടെ നടി നല്കുകയും ചെയ്തു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ അന്ന പ്രണയത്തിലാണെന്നുള്ള സൂചനയാണ് കിട്ടുന്നത്.

ALSO READ

പല സിനിമകളിൽ നിന്നും ഒഴിവാക്കുകയുണ്ടായിട്ടുണ്ട് ; പലപ്പോഴും മുൻനിരയിൽ നിന്നും എഴുന്നേറ്റ് പിന്നിൽ പോയിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് : തനിക്കുണ്ടായ ദുരനുഭങ്ങളെ കുറിച്ച് അഭിഷേക് ബച്ചൻ

ടെലിവിഷന് നടി സ്‌നേഹ ശ്രീകുമാർ ഫോട്ടോയ്ക്ക് ലവ് ഇമോജി ഇട്ട് സ്‌നേഹം പങ്കുവെച്ചിരുന്നു. മാത്രമല്ല നൂറ് കണക്കിന് കമന്റുകളാണ് അന്നയുടെ ഫോട്ടോയുടെ താഴെ വരുന്നത്. ഒരുപാട് ആളുകളുടെ ഹൃദയം തകർന്ന നിമിഷമാണ്, ആ കണ്ണുകള് മനോഹരമായിട്ടുണ്ട്, എന്താണ് പുള്ളിക്കാരന്റെ മുഖം കാണിക്കാത്തത്, അന്നയുടെ കാമുകനാണോ എന്ന് തുടങ്ങി അനേകം കമന്റുകളാണ് വന്ന് നിറയുന്നത്. ചിലർ ആർ ജെ മാത്തുക്കുട്ടി അല്ലേ ഇതെന്ന ചോദ്യവും ഉയർത്തി കഴിഞ്ഞു. ഇതോടെ നടി തന്നെവരുത്തുമെന്നാണ് വിചാരിക്കുന്നത്.

 

Advertisement