‘വളരെ മോശമായ കാര്യമാണ് സിദ്ദിഖ് ചെയ്തത്’; സിദ്ദിഖിന്റെ പ്രവർത്തിയ്‌ക്കെതിരെ തുറന്നടിച്ച് മണിയൻപിള്ള രാജു

109

താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഔദ്യോഗിക പാനലിന് വോട്ട് തേടികൊണ്ടുള്ള സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നടനും അമ്മ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്യുന്ന മണിയൻപിള്ള രാജു.

വോട്ട് അഭ്യർത്ഥിച്ച് സിദ്ദിഖ് പങ്കുവെച്ച പോസ്റ്റിൽ എതിർസ്ഥാനാർത്ഥികൾക്കെതിരായ പരാമർശവും ഉണ്ടായിരുന്നു ഇതിനെതിരെയാണ് മണിയൻപിള്ള രാജുവിന്റെ പ്രതികരണം.

Advertisements

ALSO READ

ആ രഹസ്യം പുറകിൽ ഒളിപ്പിച്ച് അന്ന ; ആ കണ്ണുകള് മനോഹരമായിട്ടുണ്ട്, എന്താണ് പുള്ളിക്കാരന്റെ മുഖം കാണിക്കാത്തതെന്ന് ആരാധകർ

എതിർ സ്ഥാനാർത്ഥികൾക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. ഇതിൽ ശക്തമായ പ്രതിക്ഷേധമുണ്ടെന്നും വളരെ മോശമായ കാര്യമാണ് സിദ്ദീഖ് ചെയ്തതെന്നും മണിയൻപിള്ള രാജു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മണിയൻപിള്ള രാജുവിന്റെ പ്രതികരണം.

മത്സരം നടക്കുന്നത് സംഘടനയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷമാണ് അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ തമ്മിൽ കണ്ടാൽ മിണ്ടാത്തവർ പോലും ഇപ്പോൾ വിളിച്ചു വോട്ട് ചോദിക്കുന്ന നിലയായി. ആരേയും താഴ്ത്തിക്കെട്ടി ഞാൻ വോട്ടു ചോദിച്ചിട്ടില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.

രണ്ട് ദിവസം മുൻപാണ് നടൻ സിദ്ദീഖ് വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിലെ അവസാന വരികൾ എതിർസ്ഥാനാർത്ഥികൾക്കെതിരെയുള്ളതായിരുന്നു.

‘ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല…’ എന്നായിരുന്നു പരാമർശം.

കൊച്ചിയിലാണ് അമ്മയുടെ വാർഷിക ജനറൽ ബോഡിയും തെരഞ്ഞെടുപ്പും നടക്കുന്നത്. അമ്മ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോ.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിൽ നിന്ന് രണ്ട് പേർക്കും വിമത പാനലിൽ ഉണ്ടായിരുന്ന ഒരാളും പരാജയപ്പെട്ടു.

നിവിൻ പോളി, ഹണി റോസ് എന്നിവരാണ് ഔദ്യോഗിക പാനലിൽ നിന്ന് തോറ്റത്. നിവിൻ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. വിമതനായിരുന്ന നാസർ മാലിക്കിന് 100 വോട്ടുകൾ മാത്രമാണ് നേടാനായത്.

ALSO READ

അജഗജാന്തരം ടീമിന്റെ ക്ഷണപത്രം കൗതുകമാകുന്നു

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ മണിയൻ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു. ഔദ്യോഗിക പാനലിൽ നിന്ന് സ്ഥാനാർത്ഥിയായ ആശ ശരത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 224 വോട്ടാണ് മണിയൻ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോൾ ആശ ശരത്തിന് 153 വോട്ടുകൾ മാത്രമാണ് നേടാനായത്.

11 പേരുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിൻ പോളി, നാസർ ലത്തീഫ് എന്നിവരാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ.

 

Advertisement