മറ്റ് നടിമാർക്ക് സരിതയോട് ദേഷ്യമായി; ആദ്യ നാളുകളിൽ ആരും അവരെ ഗൗനിച്ചില്ല; വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

387

1980 കളിൽ തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞ് നിന്ന നടിയാണ് സരിത. നടൻ മുകേഷിന്റെ ഭാര്യയായി , മലയാളത്തിന്റെ മരുമകളായി വന്നു കേറിയ താരത്തിന് പക്ഷെ കുടുംബ ജീവിതം വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങീ ഭാഷകളിൽ 250 ഓളം സിനിമകളിൽ സരിത അഭിനയിച്ചു. നാല് തവണയാണ് അവരെ തേടി മികച്ച നടിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചത്. മികച്ച അഭിനേത്രി എന്നതിന് പുറമേ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കൂടിയാണവർ.

കെ ബാലചന്ദർ സംവിധാനം ചെയ്ത മഞ്ചികി സ്ഥാനം ലേതു എന്ന സിനിമയിലൂടെയാണ് സരിത അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. നഗ്മ, വിജയശാന്തി തുടങ്ങിയ നടിമാർക്ക് പല സിനിമകളിലും ശബ്ദം നൽകിയത് സരിതയാണ്. ഇപ്പോഴിതാ സരിതയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു. ആഗായം തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബാലുവിന്റെ പ്രതികരണം. മറ്റുള്ള നടിമാർക്ക് സരിതയോട് ദേഷ്യമായിരുന്നുവെന്നും, അതിൽ സരിതക്ക് വിഷമമുണ്ടായിരുന്നു എന്നുമാണ് ബാലു വെളിപ്പെടുത്തിയത്.

Advertisements

Also Read
എന്തായാലും അവസാനിപ്പിക്കുമ്പോൾ വേദനിക്കും; ആ വാക്കിനോട് തന്നെ പേടിയായിരുന്നു; ഭർത്താവുമായി വേർപിരിഞ്ഞതിനെ കുറിച്ച് അഞ്ജു ജോസഫ്

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; 80 കളിൽ നല്ല സിനിമകൾ സരിതയെ തേടി എത്തി. ഇതിന് കാരണമായത് സംവിധായകൻ ബാലചന്ദറാണ്. സരിത അഭിനയരംഗത്തേക്ക് വന്നപ്പോൾ അന്ന് ആരും ഗൗനിച്ചിരുന്നില്ല. രണ്ട് സിനിമകൾ ചെയ്തു കഴിഞ്ഞാൽ പതിയെ അവർ പുറത്താകുമെന്നാണ് കരുതിയത്. പക്ഷേ അവരെ തേടി തുടരെ തുടരെ സിനിമകൾ വന്നു. അവരോടൊപ്പം അഭിനയിക്കില്ലെന്ന് ചില നടിമാർ പറഞ്ഞു. അന്നൊക്കെ സരിതയ്ക്ക് വിഷമം തോന്നിയിരുന്നു. നീ കരിയറിൽ വളരുന്നത് കൊണ്ടാണ് എതിർപ്പുകൾ വരുന്നത്. അതെല്ലാം അവഗണിച്ച് നീ മുന്നോട്ട് പോകൂയെന്ന് സംവിധായകൻ ബാലചന്ദർ സരിതയോട് പറഞ്ഞു.

ബാലചന്ദറിനെ ഗുരുവിനെ പോലെയാണ് സരിത കണ്ടിരുന്നത്. അഭിനയ മികവ് മൂലം ഒപ്പം അഭിനയിക്കുന്ന നായക നടൻമാർ പോലും സരിതയെ ഭയന്നു. രണ്ട് മൂന്ന് ഹീറോകൾ സരിതയുടെ കഥാപാത്രത്തെ ഡമ്മിയാക്കാൻ പറഞ്ഞു. ഒരു ഹീറോയ്ക്ക് സിനിമയുടെ റഫ് കട്ട് കണ്ടപ്പോൾ സരിതയാണ് സിനിമയിൽ തിളങ്ങുന്നതെന്ന് തോന്നി. ഇതോടെ സരിത അഭിനയിച്ച ഭാഗങ്ങളിൽ ചിലത് നീക്കാൻ ആ നടൻ സംവിധായകനോട് ആവശ്യപ്പെട്ടു. നിങ്ങൾ അഭിനയിച്ചില്ലെങ്കിലും കുഴപ്പമില്ല, സരിതയുടെ സീനുകൾ മാറ്റാൻ പറ്റില്ലെന്നാണ് അന്ന് സംവിധായകൻ പറഞ്ഞത്.

Also Read
തമിഴ്‌നാട്ടിലെ ഉൾപ്രദേശത്ത് ബുക്ക് വില്ക്കാൻ പോയാൽ ആരെങ്കിലും വാങ്ങുമോ; തന്റെ പുസ്തക വില്പനയെ കുറിച്ച് വെളിപ്പെടുത്തി അജു വർഗ്ഗീസ്

അതേസമയം വിവാഹമോചനത്തോടെ അവർ ഇന്ത്യയിൽ നിന്നും ദുബായിലേക്ക് ചേക്കറി. അതിനിടയിൽ താരം തിരിച്ച് വരവ് നടത്തിയിരുന്നു. ആ സമയത്ത് പ്രൊഡക്ഷൻ ഡിസൈനറായിട്ടാണ്് താരം പ്രവർത്തിച്ചിരുന്നത്. കഴിവുകൾ വളരെ അധികമുള്ള നടിയാണവർ. പക്ഷേ സിനിമയിൽ നിന്ന് വിട്ട് നിന്നപ്പോൾ നമ്മളവരെ മറന്നു. ഇപ്പോൾ ശിവകാർത്തികേയൻ നായകനായ മാവീരൻ എന്ന സിനിമയിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരമെന്നാണ് ചെയ്യാറു ബാലു വ്യക്തമാക്കിയത്

Advertisement