എന്തായാലും അവസാനിപ്പിക്കുമ്പോൾ വേദനിക്കും; ആ വാക്കിനോട് തന്നെ പേടിയായിരുന്നു; ഭർത്താവുമായി വേർപിരിഞ്ഞതിനെ കുറിച്ച് അഞ്ജു ജോസഫ്

245

നിരവധി യുവ ഗായകരെ മലയാളത്തിന് സമ്മാനിച്ച ഷോ കൂടി ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ. ഓരോ സീസണിലേയും മൽസരാർത്ഥികൾ മലയാളികൾക്ക് സ്വന്തം കുടുംബാംഗങ്ങളെ പോലെ ആയിരുന്നു.

ഈ ഷോയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത ഗായിക ആയിരുന്നു അഞ്ജു ജോസഫ്. അതേ സമയം ഷോയിൽ നിന്നും ഇടയ്ക്ക് വെച്ച് പുറത്ത് ആയെങ്കിലും പിന്നീട് അഞ്ജുവിനെ തേടി നിറയെ അവസരങ്ങൾ എത്തിയിരുന്നു. സ്റ്റേജ് ഷോകളും ചാനൽ പരിപാടികളും യൂട്യൂബ് ചാനലും ഒക്കെയായി സജീവമാണ് അഞ്ചു ഇപ്പോൾ.

Advertisements

യൂട്യൂബ് ചാനലുമായി സജീവമായ അഞ്ജു പങ്കുവെയ്ക്കുന്ന പാട്ടുകളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. കവർ സോങ് വീഡിയോകൾക്കെല്ലാം മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്. മിന്നിത്തെന്നും, പൊന്നോലത്തുമ്പീ, കൈതപ്പൂവിൻ തുടങ്ങിയ ഗാനങ്ങൾ അഞ്ജു സ്പെഷ്യൽ കവർ വേർഷനും വൈറലായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ കടുപ്പമേറിയ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അഞ്ജു.

ALSO READ- ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺ ഫോളോ ചെയ്തു; പ്രണയം പ്രഖ്യാപിച്ച പോസ്റ്റും റിമൂവ് ചെയ്തു; അമൃത സുരേഷും ഗോപി സുന്ദറും വേർപിരിയുന്നു?

‘ഐ ആം ധന്യാ വർമ’ ഷോയിൽ ആണ് ഗായിക അഞ്ജു ജോസഫ് താൻ ഭർത്താവുമായി വേർപിരിഞ്ഞ തീരുമാനത്തെ കുറിച്ച് താരം സംസാരിച്ചത്. തന്റെ ആ തീരുമാനം കുറച്ച് കടുപ്പമേറിയതായിരുന്നു. ഒരു പ്ലാറ്റ്‌ഫോമിൽ വന്നിട്ട് ഇങ്ങനെ പറയുമെന്ന് താൻ വിചാരിച്ചതല്ലെന്നും അഞ്ജു ജോസഫ് പറഞ്ഞു. ആർക്കെങ്കിലും ഒരാൾക്ക് ഒരു പോയന്റ് ഇതിൽ നിന്ന് എടുത്തിട്ട് അവർക്ക് സന്തോഷമുണ്ടാകുമെങ്കിൽ അതിനാണ് പറയുന്നത്. ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് കാര്യങ്ങൾ പോയിട്ടുണ്ട് അതിനകത്തൂടെയെന്നും അഞ്ജു ജോസഫ് പറയുന്നു.

‘ഏത് ബന്ധം അവസാനിപ്പിക്കുന്നതും വേദനാജനകമാണ്. മാതാപിതാക്കളാകട്ടേ, സുഹൃത്തുക്കളാകട്ടേ, പങ്കാളികളാകട്ടേ എന്തായാലും അവസാനിപ്പിക്കുമ്പോൾ വേദനിക്കും. വേർപിരിയൽ എളുപ്പമാണെന്ന് ചിലർ പറയാറുണ്ട്. അത് പക്ഷേ തെറ്റായ ധാരണയാണ്. ഒരുമിച്ച് ജീവിക്കുന്നതാണ് പാട് എന്ന് പറയുന്ന ചിലരുണ്ട്. പക്ഷേ അത്തരമൊരു അവസ്ഥയിലൂടെപോയ ഒരാളും പറയില്ല അങ്ങനെ. ഒരാളെയല്ല ബാധിക്കുന്നത്. നമ്മളെയും പങ്കാളിയെയും എല്ലാം ബാധിക്കാം. പക്ഷേ നിങ്ങൾക്ക് സന്തോഷം തരുന്നത് അവസാനിപ്പിക്കുന്നതാണെങ്കിൽ അങ്ങനെ ചെയ്യൂ. ഡിവേഴ്‌സിനുശേഷവും ഒരു ജീവിതം ഉണ്ട്.’- അഞ്ജു ജോസഫ് തന്റെ തിരിച്ചറിവിനെ കുറിച്ച് പറയുന്നതിങ്ങനെ.

ALSO READ- ഞാനും മണിയും ഒരു തമാശ പറഞ്ഞത് ഓർമ്മയുണ്ട്; അവസാനം സംവിധായകൻ വിനയേട്ടന് ഭ്രാന്തായി; ഷൂട്ടിങ്ങ് നിർത്തി വെച്ചു; മണിക്ക് ഒപ്പമുള്ള ഓർമ്മകളിലൂടെ ദിലീപ്‌

താൻ തന്നെ കണ്ടെത്തിയ ബന്ധം ആയിരുന്നതുകൊണ്ടും ഡിവോഴ്‌സ് എന്ന വാക്കിനോടുള്ള പേടി കാരണവും ഒരുപാട് ആലോചിച്ചിട്ടുണ്ട് എന്നാണ് അഞ്ജു ജോസഫ് പറയുന്നത്. ‘നമ്മൾ ഒരാളെ സ്‌നേഹിക്കുമ്പോൾ ഭയങ്കരമായിട്ടായിരിക്കും. അപ്പുറത്തുള്ളയാളും അങ്ങനെ തന്നെ ആയിരിക്കും. ഇനി അവരില്ലാത്തെ നമുക്ക് ജീവിക്കാൻ കഴിയത്തില്ല എന്നായിരിക്കും ആലോചിക്കുക. നമുക്ക് പേടിയുള്ള കാര്യം സ്‌നേഹിക്കുന്നയാൾ തന്നെ ഇട്ടിട്ടു പോകുമോ എന്നുള്ളതായിരിക്കും.’

‘ ഞാൻ എന്റെ ഡിവേഴ്‌സിനെ കുറിച്ച് പറയാൻ കാരണം നിങ്ങൾ സന്തോഷവാനോ സന്തോഷവതിയോ അല്ലെങ്കിൽ അതിൽ നിന്ന് ഇറങ്ങുക എന്നതിനാണ്. അതിൽ നിൽക്കാൻ തയ്യാറാണെങ്കിലും ഒകെ. എന്നെ എനിക്ക് ഇഷ്ടമേ അല്ലായിരുന്നുവെന്നാണ് താൻ ഇതിൽ നിന്ന് പഠിച്ചത്. ഞാൻ മറ്റുള്ളവർക്ക് വേണ്ടിയായിരുന്നു ജീവിച്ചിരുന്നത്.ഞാൻ കണ്ടുപിടിച്ച ബന്ധമായിരുന്നു അത്. എങ്ങനെയെങ്കിലും വർക്കൗട്ട് ചെയ്യണമെന്ന സമ്മർദ്ദമുണ്ടായിരുന്നു. രണ്ടാമത് ഡിവോഴ്‌സെന്ന വാക്കിനോട് പേടിയും’- അഞ്ജു ജോസഫ് പറയുന്നു.

‘എനിക്ക് വല്ലാത്ത പേടി ഉണ്ടായിരുന്നു. സാമൂഹ്യപരമായി എങ്ങനെ ഇത് ബാധിക്കും. എങ്ങനെ ഞാൻ പുറത്തിറങ്ങി നടക്കും. എന്റെ മാതാപിതാക്കൾ എങ്ങനെ പുറത്തിറങ്ങും, എന്നെ അറിയാവുന്ന ആൾക്കാർ വേറെയായിട്ട് കാണുമോ എന്നൊക്കെ ശരിക്കും ഞാൻ ഭയന്നു. നമുക്ക് വേണ്ട ആൾക്കാരൊക്കെ അതുപോലെ മാത്രമേ കാണൂ. ഒന്നും മാറില്ല എന്ന് ഡിവോഴ്‌സിന് ശേഷം ഞാൻ മനസിലാക്കി.’

‘പുറത്തുനിന്ന് പലതും കേൾക്കുകയൊക്കെ ഉണ്ടാകും. അവഗണിക്കുക. ഞാൻ ജീവിക്കാനുള്ളത് ഞാൻ ജീവിക്കും. ആ ഘട്ടത്തിൽ എത്തുന്നതും ഇങ്ങനത്തെ സാഹചര്യങ്ങളിലൂടെ ആയിരിക്കും.’- എന്നും ആരാധകരുടെ പ്രിയപ്പെട്ട ഗായിക പറയുന്നു.

നെറികേട് കാണിച്ച് കുഞ്ചാക്കോ ബോബൻ, രണ്ടരക്കോടി രൂപ വാങ്ങിയിട്ട് ചെയ്തത് ഇങ്ങനെ, ചാക്കോച്ചന് എതിരെ തുറന്നടിച്ച് പദ്മിനി നിർമ്മാതാവ്:

Advertisement