വാശി പിടിക്കില്ല, പക്ഷെ അതിലേക്ക് എത്തിക്കും; പാപ്പുവിന്റെ ഈ സ്വഭാവം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ലെന്ന് അഭിരാമി; സര്‍പ്രൈസ് സമ്മാനവുമായി അഭിരാമിയും അമ്മയും!

741

അമൃത സുരേഷും മകള്‍ പാപ്പുവും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അമൃതയുടെ സഹോദരി അഭിരാമിയുടെ പോസ്റ്റുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയുംപാപ്പുവെന്ന അവന്തിക പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. അമ്മൂമ്മയ്ക്ക് ഒപ്പമാണ് പാപ്പുവിന്റെ യൂട്യൂബ് ചാനലിലെ വീഡിയോകള്‍.

ഇപ്പോഴിതാ പാപ്പുവിന്റെ പിറന്നാള്‍ വരികയാണ്. പിറന്നാളിന് മുന്നോടിയായി പാപ്പുവിന് സര്‍പ്രൈസ് സമ്മാനം നല്‍കിയിരിക്കുകയാണ് അമ്മൂമ്മ ലൈല സുരേഷ്. അഭിരാമി സുരേഷായിരുന്നു പുതിയ വീഡിയോയിലൂടെ ഇക്കാര്യം വിശദീകരിച്ചത്. പ്രത്യേകിച്ച് പ്ലാനിംഗില്ലാതെയാണ് വീഡിയോ പകര്‍ത്തിയതെന്നും അഭിരാമി വ്യക്തമാക്കുന്നു.

Advertisements

ഇത് പാപ്പുവിന്റെ ആദ്യത്തെ സര്‍പ്രൈസ് ഗിഫ്റ്റ് എന്ന ക്യാപ്ഷനോടെയായാണ് അഭിരാമി പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാപ്പുവിന്റെ വ്ളോഗിലെ സ്ഥിരം സാന്നിധ്യമാണ് അമ്മൂമ്മ ലൈല സുരേഷും. സൈക്കിളിനെ കുറിച്ച് പാപ്പു എപ്പോഴും പറയാറുണ്ടെന്നും അത് തന്നെ മേടിക്കാനായി തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നുണ്ട്.

ALSO READ- ഏറ്റവും യുണീക്ക് ആയിട്ടുള്ളത് എന്റെ നാവാണ്! അന്ന് നിവിന്‍ പോളി അരുതെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് ഇവിടെ വരെ എത്തിയത് എന്ന് അനുപമ പരമേശ്വരന്‍

പാപ്പുവിന് നിലവില്‍ ഒരു അവള്‍ക്ക് അത് ചെറുതായി തുടങ്ങി. ചില സാധനങ്ങളെക്കുറിച്ച് പറഞ്ഞ് അവള്‍ നമ്മളെ മാനസികമായി തളര്‍ത്തും. അത് കിട്ടിയില്ലെങ്കില്‍ വാശി പിടിക്കുന്ന പതിവൊന്നുമില്ല, പക്ഷേ, അതിലേക്ക് അവളെത്തിക്കുമെന്നും ലൈല പറയുന്നു.

എന്നാല്‍, ഈ സ്വഭാവം എവിടെ നിന്ന് കിട്ടിയെന്നറിയില്ല. ഞാനൊക്കെ എത്ര ശ്രമിച്ചാലും ആ നില്‍ക്കുന്ന സ്ത്രീയില്ലേ എനിക്ക് മേടിച്ച് തരില്ലെന്നായിരുന്നു അഭിരാമി പറയുന്നത്. പിന്നീട്, വെറുതയാണേ, എല്ലാം മേടിച്ച് തരുന്നയാളാണ് അമ്മയെന്നായിരുന്നു അഭിരാമി തിരുത്തിയത്.

ALSO READ- ഞങ്ങള്‍ തല്ല് കൂടുന്നത് കണ്ടാല്‍ കാര്യമായ വഴക്കാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നും; ഭാര്യ സിനിമകളെ വിമര്‍ശിക്കാറുണ്ട് എന്ന് സിദ്ധാര്‍ഥ് ഭരതന്‍

അതേസമയം, ഞങ്ങളിങ്ങോട്ട് വരുന്ന സമയത്ത് തന്നെ അവളെന്നോട് സൈക്കിളാണോ മേടിക്കുന്നത് എന്ന് ചോദിച്ചിരുന്നു. അവളുടെ ഊഹം ശരിയായിരുന്നുവെന്നും പറയുന്നുണ്ട്. പാപ്പുവിന് വാങ്ങിയ സൈക്കിള്‍,അഭിരാമിയായിരുന്നു ഓടിച്ച് പരീക്ഷിച്ചത്. വീട്ടിലേക്ക് സൈക്കിള്‍ കൊണ്ടുവരുന്നതും അത് കണ്ടപ്പോഴുള്ള പാപ്പുവിന്റെ സന്തോഷവുമെല്ലാം വീഡിയോയില്‍ കാണിക്കുന്നുണ്ട്.

നാളെ എന്താണ് സ്പെഷല്‍ എന്നായിരുന്നു അഭിരാമി ചോദിച്ചത്. പിറന്നാളായിട്ടും അവള്‍ക്ക് വയ്യെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. മമ്മി എനിക്ക് സൈക്കിള്‍ മേടിച്ച് തന്നില്ല, പഴയത് മാറ്റണമെന്ന് അവളിപ്പോള്‍ എന്നോട് പറഞ്ഞതേയുള്ളൂയെന്നായിരുന്നു അമൃത പറഞ്ഞത്. ഇഷ്ടപ്പെട്ടോയെന്ന് ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു പാപ്പു പറഞ്ഞത്.

Advertisement