ഏറ്റവും യുണീക്ക് ആയിട്ടുള്ളത് എന്റെ നാവാണ്! അന്ന് നിവിന്‍ പോളി അരുതെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് ഇവിടെ വരെ എത്തിയത് എന്ന് അനുപമ പരമേശ്വരന്‍

121

മലയാളത്തിന്റെ യുവ നായകന്‍ നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് നടി അനുപമ പരമേശ്വരന്‍.

ചിത്രത്തില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ സിനിമ രംഗത്തേക്ക് ചുവടുവച്ച് ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റ് ആയി മാറിയിരുന്നു. നിരവധി ആരാധകരുടെ മനം കവരാന്‍ താരത്തിന് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സാധിച്ചു. തുടര്‍ന്ന് മലയാളത്തില്‍ അത്ര സജീവമല്ലാതിരുന്ന താരത്തിന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും ഒട്ടനവധി അവസരങ്ങളാണ് ലഭിച്ചത്. തുടക്കം മലയാള സിനിമയില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ കൂടുതലും സിനിമകള്‍ താരം ചെയ്യുന്നത് തെലുങ്കിലാണ്.

Advertisements

തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് ഇന്ന് അനുപമ. കാര്‍ത്തി കേയ 2 ആയിരുന്നു താരത്തിന്റേ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സെപ്റ്റംബര്‍ 23 ന് ഈ ചിത്രം മലയാളത്തിലേക്ക് മൊഴി മാറ്റി റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യസംവിധായനെ കുറിച്ചും നായകനെ കുറിച്ചും അനുപമ മനസ് തുറന്നിരിക്കുകയാണ്.

ALSO READ- ഞങ്ങള്‍ തല്ല് കൂടുന്നത് കണ്ടാല്‍ കാര്യമായ വഴക്കാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നും; ഭാര്യ സിനിമകളെ വിമര്‍ശിക്കാറുണ്ട് എന്ന് സിദ്ധാര്‍ഥ് ഭരതന്‍

തന്റെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതമെന്നാണ് അല്‍ഫോണ്‍സ് പുത്രനെ അനുപമ വിശേഷിപ്പിക്കുന്നത്. അദ്ദേഹം എന്റെ വഴികാട്ടിയാണ്. അല്‍ഫോണ്‍സ് ചേട്ടന്‍ തന്നിട്ടുള്ള എല്ലാ ഉപദേശങ്ങളും ഞാന്‍ എപ്പോഴും എന്റെ ജീവിതത്തില്‍ എടുത്തിട്ടുള്ളതാണ്. പിന്നെ ഏറ്റവും പ്രധാനപ്പെട്ടത്, ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും കഴിവുള്ള, മികച്ച സംവിധായകനാണ് അല്‍ഫോണ്‍സ് ഏട്ടന്‍ എന്നും അനുപമ പറയുന്നു.

നിവിന്‍ പോളിയെ കുറിച്ചും അനുപമയ്ക്ക് പറയാന്‍ നല്ലത് മാത്രം. നിവിന്‍ ചേട്ടന്‍ ഭയങ്കര ഡൗണ്‍ ടു ഏര്‍ത്ത് ആണ്. നിവിന്‍ ചേട്ടന്‍ എന്റെ അടുത്ത് ചോദിച്ച ഒരു ചോദ്യമാണ് ഇന്ന് ഞാന്‍ ഇവിടെ വരെ എത്താന്‍ കാരണം. പ്രേമം കഴിഞ്ഞ സമയത്ത് ഇനി എന്താണ് പരിപാടി എന്ന് അദ്ദേഹം ചോദിച്ചു, എനിക്ക് പഠിക്കണം ജോലികിട്ടണം എന്ന് ഞാന്‍ പറുപടി പറഞ്ഞു. അദ്ദേഹം വീണ്ടും ചോദിച്ചു, അപ്പോള്‍ അഭിനയമോ, അപ്പോള്‍ ഞാന്‍ പറഞ്ഞു, അത് സൈഡില്‍ കൂടെ അങ്ങനെ അങ്ങ് ചെയ്തു പോകും എന്നായിരുന്നു മറുപടി.

ALSO READ- അര്‍ബുദം പിടിപെട്ടത് വളരെ ചെറുപ്പത്തില്‍; വസ്ത്രം അല്‍പം നീക്കി മാത്രം നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് തന്നെ പൂര്‍ണ ന ഗ്നയാക്കി കിടത്തി; ഒരിക്കലും മായാത്ത മുറിവ് പറഞ്ഞ് മംമ്ത

അപ്പോഴാണ്, അരുത്, അങ്ങനെ ചെയ്യരുത് എന്നാണ് നിവിന്‍ ചേട്ടന്‍ പറഞ്ഞത്. ‘അഭിനയം ഒരു ഹോബി അല്ല, അത് തൊഴിലാണ്. 24 മണിക്കൂറും ചെയ്തു കൊണ്ടിരിക്കേണ്ട തൊഴില്‍. നിനക്ക് അഭിനേത്രി ആവണം എന്നാണ് ആഗ്രഹമെങ്കില്‍, അത് തന്നെ ആവണം’ എന്ന ഉപദേശം എനിക്ക് തന്നത് നിവിന്‍ ചേട്ടനാണ്. അതാണ് പിന്നീട് അഭിനയം സീരിയസ് ആയി എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചതെന്നും അനുപമ വെളിപ്പെടുത്തുന്നു.

കൂടാതെ തന്റെ യുണീക്ക് ആയിട്ടുള്ള കാര്യം എന്താണ് എന്നും അനുപമ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്റെ യുണീക്ക് ആയത് നാവ് ആണ്. അതുകൊണ്ടാണല്ലോ മലയാളികള്‍ എന്നെ എടുത്തിട്ട് ട്രോള്‍ ചെയ്തത്. അതില്‍ ഒരു സംഭവവും ഓര്‍ക്കണം എന്ന് ഞാന്‍ ആഗ്രഹിയിക്കുന്നില്ല. മലയാളത്തിലേക്ക് നല്ല അവസരങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കുമെന്നും ചില തിരക്കഥകള്‍ എല്ലാം വായിക്കുന്നുണ്ടെന്നുമാണ് താരം വെളിപ്പെടുത്തുന്നത്.

Advertisement