Home Entertainment

പ്രണയം ഒഴിവാക്കിയിട്ടുള്ള ഒരു തീരുമാനവും തന്റെ ജീവിതത്തിലില്ല: വെളിപ്പെടുത്തലുമായി പാർവ്വതി തിരുവോത്ത്

43

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട നടിയേതെന്നു ചോദിച്ചാൽ പാർവ്വതി തിരുവോത്ത് എന്ന് നിസംശയം പറയാം.

പാർവ്വതി മേനോൻ പാർവ്വതി തിരുവോത്ത് ആയതുമുതൽ എക്കാലത്തും പാർവ്വതിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം അഴിച്ചുവിടാൻ നിരവധി പേർ തയ്യാറായി നിൽക്കുന്നുണ്ട്.

Advertisements

ഇപ്പോൾ പാർവ്വതി തന്റെ പ്രണയത്തെ കുറിച്ച് പറയുകയാണ്. നടി റിമകല്ലിങ്കലുമായുള്ള ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്തത് എന്ത് എന്ന റിമയുടെ ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു പാർവ്വതി.

ഒന്നേയുള്ളു സ്നേഹം. അതിൽ എല്ലാം ഉണ്ട്. സൗഹൃദം, യാത്ര, പഠനം, പ്രണയം എന്നായിരുന്നു താരത്തിന്റെ മറുപടി.

പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ സെൽഫ് ലൗവ് ആണ് താൻ കരുതുന്ന ഏറ്റവും വിലപ്പെട്ട പ്രണയം. അത് ഉണ്ടെങ്കിലെ നമുക്ക് എല്ലാവരേയും സത്യ സന്ധമായി പ്രണയിക്കാനാകു എന്നായിരുന്നു പാർവ്വതി പറഞ്ഞത്.

പ്രണയം ഒഴിവാക്കിയിട്ടുള്ള ഒരു തീരുമാനവും തന്റെ ജീവിതത്തിലില്ല. സെൽഫ് ലൌവ് ആണ് താൻ കരുതുന്ന ഏറ്റവും വിലപ്പെട്ട പ്രണയം.

അത് ഉണ്ടെങ്കിലെ നമുക്ക് എല്ലാവരേയും സത്യ സന്ധമായി പ്രണയിക്കാനാകു. ജീവിതത്തെ കൊതിയോടെ സ്നേഹിക്കുക. മതിവരുവോളം. പാർവ്വതി തിരുവോത്ത്.

നിലവിൽ ‘ഉയരെ’ ക്ക് ശേഷം സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വർത്തമാന’ത്തിന്റെ തിരക്കിലാണ് പാർവതി.

Advertisement