ദുബായിയിൽ യാത്രാബസ് അപകടം; ആറ് മലയാളികൾ അടക്കം 17 പേർ മരിച്ചു

21

ദുബായ്: ഒമാനിലെ മസ്‌കറ്റിൽ പെരുന്നാൾ അവധി ആഘോഷിക്കാൻ പോയി മടങ്ങി വരികയായിരുന്ന ആളുകളുമായി സഞ്ചരിച്ച ബസ് സൈൻബോർഡിൽ ഇടിച്ചുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു.

മരിച്ചവരിൽ ആറ് മലയാളികൾ അടക്കം 10 ഇന്ത്യാക്കാരും ഉൾപ്പെടും. മരിച്ച മലയാളികളിൽ നാലുപേരെ തിരിച്ചറിഞ്ഞു.

Advertisements

തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, വാസുദേവ്, തിലകൻ, തൃശ്ശൂർ തളിക്കുളം സ്വദേശി ജമാലൂദ്ദീൻ എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികൾ.

ഇതൊടെ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനേഴായി. ഇതിൽ പത്തുപേർ ഇന്ത്യക്കാരാണ്.

കഴിഞ്ഞ ദിവസമാണ് ദുബായിക്ക് സമീപം ഷേഖ് മുഹമ്മദ് ബിൻ സിയാദ് റോഡിൽ വെച്ചുണ്ടായ അപകടത്തിലാണ് ആളുകൾ കൊല്ലപ്പെട്ടത്.

ഒമാനിൽ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 31 ആളുകൾ ഉണ്ടായിരുന്നതായി ദുബയ് പൊലീസ് വ്യക്തമാക്കിയിരുന്നു.

പെരുന്നാളിന് ശേഷം അവധി കഴിഞ്ഞ് വരികയായിരുന്നവരാണ് ബസിൽ ഉണ്ടായിരുന്നത്. മരിച്ചവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

മെട്രോ സ്റ്റേഷന് സമീപമുള്ള അൽ റഷീദിയ എക്‌സിറ്റിലുള്ള ട്രാഫിക് സിഗ്നലിന് സമീപത്താണ് അപകടമുണ്ടായത്. ദുബായ് സമയം വൈകീട്ട് 5.45 നായിരുന്നു അപകടം.

പരിക്കേറ്റവരെയും മൃതദേഹങ്ങളും സമീപത്തുള്ള റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

പൊതു അവധി ദിവസമായ വെള്ളിയാഴ്ച അപകടം നടന്നതുകൊണ്ട് നടപടിക്രമങ്ങൾക്ക് ട്രാഫിക് കോർട്ടിന്റെ അനുമതികൂടി വേണം.

ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ നാളെ മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരാനാകൂ.

Advertisement