ഒരു പുതിയ തുടക്കം; വീഡിയോ പങ്കിട്ട് പാർവതി ജയറാം; സിനിമയിലേക്കുള്ള തിരിച്ചു വരവ് ഉറപ്പിച്ചോ എന്ന് ആരാധകർ

172

വിടർന്ന കണ്ണുകളുമായി എത്തി മലയാളികളുടെ മനം കവർന്ന താര സുന്ദരി ആയിരുന്നു നടി പാർവ്വതി എന്ന അശ്വതി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന 1986ൽ പുറത്തിറങ്ങിയ സിനിമയിലൂട മലയാള സിനിമയിലെത്തിയ പാർവ്വതി കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച നിരവധി വേഷങ്ങൾ ചെയ്തിരുന്നു.

മികച്ച ഒരു നർത്തകി കൂടിയായ പാർവ്വതി നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച് സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഇപ്പോൾ. ഇപ്പോൾ മലയാളത്തിന്റെ പ്രിയപ്പെട്ട മാതൃക താരകുടുംബവുമാണ് ജയറാം പാർവ്വതി ദമ്പതികളുടേത്.

Advertisements


1992 ൽ ആയിരുന്നു ജയറാമിന്റെയും പാർവതിയുടെയും വിവാഹം. അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ALSO READ- ഹേ ഗയ്‌സ് നിങ്ങള്‍ ഒരു കാര്യം അറിഞ്ഞോ, നിങ്ങള്‍ പിരിഞ്ഞൂട്ടോ, സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വേര്‍പിരിയല്‍ വാര്‍ത്തകളില്‍ പ്രതികരിച്ച് സായി കുമാറും ബിന്ദു പണിക്കരും

ഇപ്പോഴിതാ പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കിടട് വീഡിയോയാണ് ചർച്ചയാകുന്നത്. ഒരു പുതിയ തുടക്കം എന്നു പറഞ്ഞ് വർക്കൌട്ട് ചെയ്യുന്ന ഒരു വീഡിയോയാണ് പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മകൻ കാളിദാസ് ജയറാമാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ശരീരമൊക്കെ നന്നായി സിനിമിയലേക്ക് തിരിച്ചുവരാനുള്ള പുറപ്പാടാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

സിനിമയിലേക്കില്ലെന്ന തീരുമാനം പാർവതി മാറ്റിയോ, താരം സിനിമയിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണോ എന്നൊക്കെയാണ് പാർവതിയുടെ വീഡിയോയ്ക്ക് കീഴിലെ കമന്റുകൾ.

ALSO READ- പ്രണയത്തിലായത് ആകെ ഒരു തവണ, റിലേഷന്‍ഷിപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്കറിയില്ല, പാര്‍ടണര്‍ ഒത്തിരി ബുദ്ധിമുട്ടി, വിവാഹജീവിതത്തെ കുറിച്ച് മനസ്സുതുറന്ന് ഷൈന്‍

അതേസമയം, ബോഡി കൂടുതൽ ഫിറ്റാകാൻ വേണ്ടി വർക്കൗണ്ട് ആരംഭിച്ചതാണ്. അതിനെയാണ് പുതിയ തുടക്കം എന്നതു കൊണ്ട് ഉദ്ദേശിച്ചത് എന്നാണ് സൂചന.

Advertisement