Home Entertainment Celebrities

ഇപ്പോഴത്തെ മിസ്സിംഗാണ് സഹിക്കാൻ പറ്റാത്തത്; വൈകാതെ അംജുക്കയ്ക്ക് അടുത്തേക്ക് പോകുമെന്ന് ഹില; ആശംസകളുമായി ആരാധകർ

211

വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ചാനൽ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളർച്ചയെ കുറിച്ച് ഹില മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു.

കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹിന തന്നെ പറഞ്ഞിരുന്നു. ക്യാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റിൽ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ വിവാഹശേഷം ഭർത്താവ് അംജീഷ് എന്ന അംജുവിനൊപ്പം യുകെയിലേക്ക് ഹിലയും പോകാൻ തയ്യാറെടുക്കുകയാണ്. ഇതിനായി ഒരുക്കങ്ങളും നടത്തുന്നുണ്ട്. പോവാനായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

ALSO READ- ഒരു പുതിയ തുടക്കം; വീഡിയോ പങ്കിട്ട് പാർവതി ജയറാം; സിനിമയിലേക്കുള്ള തിരിച്ചു വരവ് ഉറപ്പിച്ചോ എന്ന് ആരാധകർ

യുകെയിൽ കെയർടേക്കറായി ജോലി ചെയ്യുകയാണ് അംജു. ലീവ് കഴിഞ്ഞ് അംജു തിരികെ പോയി, വൈകാതെ തന്നെ ഞാനും അവിടേക്ക് പോവും. അതിനുള്ള കാര്യങ്ങളൊക്കെ ചെയ്ത് വരികയാണ്. ഹസ്ബൻഡ് വിസയിൽ പോവുന്നത് കൊണ്ട് എല്ലാം എളുപ്പമാണ്. ഇവിടെ കുറച്ച് പരിപാടികളുണ്ട്്, അത് കഴിഞ്ഞാൽ ഞാൻ അങ്ങോട്ടേക്ക് പോവുമെന്ന് ഹില പറയുകയാണ്.

ഹിലയുടെ ഒരു ദിവസം തുടങ്ങുന്നത് അംജുവിനെ വീഡിയോ കോൾ ചെയ്തുകൊണ്ടാണ്. എന്റെ കണി നിങ്ങളാണ്. ഇപ്പോഴത്തെ മിസ്സിംഗ് രണ്ടുപേർക്കും ബുദ്ധിമുട്ടാണ്. വേറെ മാർഗമില്ലല്ലോയെന്നും ഇവർ പറയുന്നു.

ALSO READ- ഹേ ഗയ്‌സ് നിങ്ങള്‍ ഒരു കാര്യം അറിഞ്ഞോ, നിങ്ങള്‍ പിരിഞ്ഞൂട്ടോ, സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വേര്‍പിരിയല്‍ വാര്‍ത്തകളില്‍ പ്രതികരിച്ച് സായി കുമാറും ബിന്ദു പണിക്കരും

അതേസമം, താൻ മേക്കപ്പിടുന്നത് അംജുക്കയ്ക്ക് വലിയ ഇഷ്ടമാണ്. അതിങ്ങനെ നോക്കിയിരിക്കും. മേക്കപ്പ് ചെയ്യുന്ന സമയത്ത് ഹില അംജുവിനെ വിളിച്ചിരുന്നു. നൈറ്റ് ഡ്യൂട്ടി വന്ന് കഴിഞ്ഞ് ഉറങ്ങേണ്ട ആളാണ്, ഇടയ്ക്കൊന്ന് ഉറങ്ങി പിന്നെ എന്നെ വിളിച്ചോണ്ടിരിക്കലാണ് ആളുടെ പരിപാടിയെന്നും ഹിലയെന്ന അസ്‌ല മർലി പറയുന്നുണട്്.

അസ്ലയുടെ ആരാധകരുടെ കമന്റമുണ്ട് താഴെ. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ, എത്രയും പെട്ടെന്ന് ഹിലയ്ക്ക് അംജുവിന് അരികിലെത്താൻ പറ്റട്ടെ. നിങ്ങൾ രണ്ടാളും അടിപൊളിയാണെന്നും ഇതുപോലെ തന്നെ മുന്നോട്ട് പോവണമെന്നായിരുന്നു ആരാധകർ ആസംസിക്കുന്നത്.

Advertisement