എന്തൊരു മനുഷ്യൻ, മഹാ നടനാണ്, എന്നെ അദ്ഭുതപ്പെടുത്തി; മോഹൻലാലിനെ വാഴ്ത്തി സൂപ്പർസ്റ്റാർ രജനികാന്ത്; നെൽസൺ ചിത്രത്തിന് പ്രതീക്ഷയുടെ ഭാരം!

351

മലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ. നാനാതുറകളിലുമുള്ളവർ ആരാധിക്കുന്ന താരം വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്നതും തുടരുകയാണ്. തമിഴിന്റെ അഭിമാന താരമാണ് സൂപ്പർസ്റ്റാർ രജനികാന്ത്. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ ഇരുവരും ജയിലർ സിനിമയിൽ ഒന്നിക്കുകയാണ് ഇപ്പോൾ.

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജയിലർ. ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നതിനിടെ ജയിലർ ഓഡിയോ ലോഞ്ച് ചെന്നൈയിൽ നടന്നിരുന്നു. ഈ ചടങ്ങിനിടെ മോഹൻലാലിനെ പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് രജനികാന്ത്. ജയിലർ ഓഡിയോ ലോഞ്ചിൽ മോഹൻലാലിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ തന്റെ പ്രസംഗത്തിൽ ജയിലർ നായകനായ മോഹൻലാൽ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് രജനികാന്ത് പ്രശംസിച്ചത്.

Advertisements

‘എന്തൊരു മനുഷ്യൻ, മഹാ നടനാണ് മോഹൻലാൽ. എന്നെ അദ്ഭുതപ്പെടുത്തി അദ്ദേഹം’ എന്നാണ് മോഹൻലാലിനെക്കുറിച്ച് രജനി പറഞ്ഞിരിക്കുന്നത്.ചിത്രത്തിന്റെ സംവിധായകൻ നെൽസണാണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളിൽ എത്തുന്നത്. ഈ ചടങ്ങിൽ വെച്ച് സംവിധായകൻ നെൽസണും മോഹൻലാലിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

ALSO READ- ഇപ്പോഴത്തെ മിസ്സിംഗാണ് സഹിക്കാൻ പറ്റാത്തത്; വൈകാതെ അംജുക്കയ്ക്ക് അടുത്തേക്ക് പോകുമെന്ന് ഹില; ആശംസകളുമായി ആരാധകർ

രജനികാന്തിനോടുള്ള സ്‌നേഹത്താൽ കഥ പോലും കേൾക്കാതെയാണ് മോഹൻലാൽ ജയിലറിൽ അഭിനയിക്കാനെത്തിയത് എന്നാണ് നെൽസൺ പറയുന്നത്. തന്നെ നേരിട്ട് വിളിച്ചാണ് താൻ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം മോഹൻലാൽ സാർ പറഞ്ഞത്.

കഥയുടെ മേൻമയല്ല രജനി സാറിനോടുള്ള ഇഷ്ടമാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതിനാൽ ഇത്തരം ഒരു അവസരം ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്ന് ഉറപ്പിച്ചു. ലാൽ സാറിന് വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് വിശ്വാസമെന്നും നെൽസൺ പറഞ്ഞു.

ALSO READ- ഒരു പുതിയ തുടക്കം; വീഡിയോ പങ്കിട്ട് പാർവതി ജയറാം; സിനിമയിലേക്കുള്ള തിരിച്ചു വരവ് ഉറപ്പിച്ചോ എന്ന് ആരാധകർ

അതേസമയം രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ശിവരാജ് കുമാർ, ജാക്കി ഷ്രോഫ് തുടങ്ങിയ നീണ്ട താരനിരയുടെ സാന്നിധ്യം ചിത്രത്തിലുണ്ട്.

Advertisement