അതിഥിയ്ക്ക് ഒരേ നിർബന്ധം ലിപ് ലോക്ക് സീൻ വേണമെന്ന് സുരാജ് വെഞ്ഞാറമൂട് ; സുരാജേട്ടൻ അടുത്തേക്ക് വന്നപ്പോൾ തന്നെ ഞാൻ കട്ട് പറയാൻ പറഞ്ഞെന്ന് അഥിതി : പത്താംവളവിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് താരങ്ങൾ

271

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് എം. പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പത്താം വളവ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിയ്ക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ അതിഥി രവിയും സ്വാസികയുമാണ് നായികമാരായി എത്തുന്നത്.

ചിത്രത്തിൽ സുരാജിന്റെ ഭാര്യയായാണ് അതിഥി വേഷമിട്ടത്. ശക്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചിരിക്കുന്നത്.

Advertisements

ALSO READ

വിജയ് ബാബു അത്തരക്കാരൻ ആണെന്ന് അറിഞ്ഞതിന് ശേഷവും ആ പെൺകുട്ടി എന്തിന് അവിടേക്ക് പോയി: തുറന്നടിച്ച് മല്ലികാ സുകുമാരൻ

ചിത്രത്തിൽ ചില ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടായിരുന്നെന്നും അതിൽ അഭിനയിക്കുമ്പോൾ കുറച്ച് പേടിയൊക്കെ തോന്നിയെന്നുമായിരുന്നു അതിഥി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

ഒരു കിസ്സിങ് സീനിൽ പറയുകയാ അമ്മ വഴക്കുപറയുമെന്ന് എന്നായിരുന്നു ഇതിനുള്ള സുരാജിന്റെ മറുപടി.
ശരിക്കും അങ്ങനെ പറഞ്ഞോ എന്ന ചോദ്യത്തിന് അതെയെന്നായിരുന്നു അതിഥിയുടെ മറുപടി. സുരാജേട്ടനുമായുള്ള സീൻ ചെയ്യുമ്പോൾ അദ്ദേഹം അടുത്തേക്ക് വന്നപ്പോൾ ഞാൻ പറഞ്ഞു ‘അയ്യോ വേഗം കട്ട് പറ, അല്ലെങ്കിൽ അമ്മ വഴക്കുപറയുമെന്ന്’, അതിഥി രവി പറഞ്ഞു. ഇതോടെ അതിഥിയെ കളിയാക്കുകയായിരുന്നു സുരാജ്.

‘പിന്നെ വേറെ ഒരു കാര്യം അതിഥിയ്ക്ക് ഒരേ നിർബന്ധം ലിപ് ലോക്ക് വേണം, ലിപ് ലോക്ക് വേണം എന്ന്. ഞാൻ പറഞ്ഞു അത് ഈ ജന്മത്തിൽ ചെയ്യാൻ പറ്റില്ലെന്ന്’ (ചിരി) സുരാജ് പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ഗർഭിണിയായ സീനൊക്കെ ചെയ്തപ്പോൾ എന്തായിരുന്നു മാനസികാവസ്ഥയെന്ന ചോദ്യത്തിന് ശരിക്കും ആ ഫീൽ തനിക്ക് കിട്ടിയെന്നായിരുന്നു അതിഥിയുടെ മറുപടി. റിയൽ വയറിന്റെ പാഡൊക്കെ വെച്ചാണ് ചെയ്തത്. അതുകൊണ്ട് തന്നെ നമുക്ക് ആ ഭാരമൊക്കെ അറിയുമായിരുന്നു. അവർ വന്ന് പറയും. ഇത് രണ്ട് മാസത്തെ വയറാണ് കേട്ടോ എന്ന്. ഒമ്പതാം മാസത്തിൽ ആ വെയ്റ്റിൽ ഉള്ള പാഡാണ് കൊണ്ടുവരിക. അപ്പോൾ ഞാൻ ശരിക്കും നടുവിന് കൈവെച്ച് ഇരുന്നുപോയി. ഭയങ്കര രസമായിരുന്നു ഷൂട്ട്. വളരെ എൻജോയ് ചെയ്താണ് കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നും അതിഥി രവി പറയുന്നുണ്ട്.

ALSO READ

ദിലീപിനും വിജയ് ബാബുവിനും എതിരെ ഡബ്ല്യുസിസി എന്നല്ല മറിച്ച് ഞങ്ങൾ ഇരയ്ക്ക് ഒപ്പമാണ് എന്നാണ്: പദ്മപ്രിയ പറയുന്നു

പത്താംവളവിന്റെ തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്. യു.ജി.എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. രഞ്ജിൻ രാജാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിൽ അജ്മൽ അമീർ, അനീഷ് ജി. മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

 

Advertisement