Home Entertainment Celebrities

പതിനഞ്ചാം വയസ്സിൽ മുല്ലപ്പൂ ചൂടി ടെറസിൽ നിൽക്കുന്നതിനിടെ ദേഹത്ത് ബാധ കയറി; പൊട്ടിച്ചിരിയും കരച്ചിലും കണ്ട് എല്ലാവരും ഭയന്നു; ഒടുവിൽ മന്ത്രവാദി വന്ന് ചൂരൽ പ്രയോഗം നടത്തി; വിചിത്ര അനുഭവം പറഞ്ഞ് നടി

261

ഒരു കാലത്ത് മലയാള സിനിമയിലും സീരിയലുകളിലും ഒക്കെ തിളങ്ങി നിന്നിരുന്ന നടിയാണ് സോണിയ. ഏതാണ്ട് നൂറ്റിയമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സോണിയ മലയാളത്തിലെ സൂപ്പർഹിറ്റ് 3ഡിയായ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ ചെയ്ത് കൈയ്യടി നേടിയിരുന്നു.

അവിടെ നിന്നങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങൾ നടിയെ തേടി എത്തി. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമുള്ള തേന്മാവിൻ കൊമ്പത്ത് എന്ന സനിമയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ഭർത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിക്കുകയാണ് സോണിയ.

Advertisements

ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു സോണിയ. ഞാനൊരു മലയാളി ആണ്. അച്ഛനും അമ്മയും മലയാളികൾ ആണ്. അവർ തമിഴ്‌നാട്ടിൽ വച്ച് കണ്ടുമുട്ടി പ്രണയിച്ച് വിവാഹം കഴിച്ചു. അതേ പാരമ്പര്യം തന്നെ താനും നിലനിർത്തി. മലയാളിയെ വിവാഹം കഴിക്കില്ലെന്ന് ആദ്യമേ ഞാൻ പറയുമായിരുന്നുവെന്നും സോണിയ വെളിപ്പെടുത്തിയിരുന്നു. ഇഅതേസമയം, ഈ പരിപാടിയിൽ തന്നെ താരം നടത്തിയ മര്‌റൊരു രസകരമായ വെളിപ്പെടുത്തലാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ALSO READ- നീ എനിക്കത് സാധ്യമാക്കിത്തന്നു എന്റെ പുരുഷാ! വിമർശകരുടെ വായടപ്പിച്ച് മാസ് ഡയലോഗുമായി മഹാലക്ഷ്മി!

പതിനഞ്ചാം വയസ്സിൽ തന്റെ ശരീരത്തിൽ ബാധ കയറിയതിനെ കുറിച്ചാണ് സോണിയ സംസാരിക്കുന്നത്. ബാധ കയറിയതാണോ പേടിച്ചതാണോ എന്ന് അറിയില്ല, പക്ഷെ അങ്ങനെ ഒരു സംഭവം ഉണ്ടായി എന്നാണ് സോണിയ പറയുന്നത്. മലയാളിയാണെങ്കിലും സോണിയ വളർന്നത് എല്ലാം ചെന്നൈയിലാണ്. അവിടെ വച്ചാണ് സംഭവം.

‘ഒരു ദിവസം രാത്രി ഞാൻ തല നിറയെ മുല്ലപ്പൂവ് വച്ച് ടെറസ്സിൽ നിൽക്കുകയായിരുന്നു. അപ്പോൾ വീട്ടിലെ ജോലിക്കാരി ചേച്ചി വന്ന് പറഞ്ഞു, ‘എന്താ കുട്ടി ഈ സമയത്ത് മുല്ലപ്പൂവ് ചൂടി ഇവിടെ തനിച്ച് വന്ന് നിൽക്കുന്നത്, പ്രേതത്തിന് ഏറ്റവും ഇഷ്ടമുള്ള മണമാണ് മുല്ലപ്പൂവിന്റേത്. ഇവിടെ നിന്ന് കളിക്കേണ്ട, താഴെ പോവൂ’ എന്ന്. അത് കേട്ട് താഴേയ്ക്ക് ഇറങ്ങിയത് വരെയും എനിക്ക് ഓർമയുണ്ട്. പിന്നെ സംഭവിച്ചത് എല്ലാം പറഞ്ഞു കേട്ടതാണ്.

ALSO READ- വിവാഹ നിശ്ചയത്തിനൊപ്പം ഡൈവോഴ്‌സും കഴിഞ്ഞവരാണ് ഞങ്ങൾ! ഇനി നടക്കില്ല മാഷേ എന്നാണ് താൻ വിജയ് മാധവിനോട് പറഞ്ഞതെന്ന് ദേവിക നമ്പ്യാർ

താഴെ എത്തിയ ഞാൻ, പെട്ടന്ന് ഭയങ്കര ചിരി, പിന്നെ അത് നിർത്തി കരച്ചിൽ. വീണ്ടും ചിരിയ്ക്കുന്നു.. കരയുന്നു. ചുറ്റിലും ഉള്ളത് എല്ലാം എടുത്ത് എറിയുന്നു.. എന്തൊക്കെയോ ചെയ്തു കൂട്ടുന്നുവത്രെ. ആകെ ബഹളമായി, എന്തൊക്കെ ചെയ്തിട്ടും എന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന്. അവസാനം ഒരു അങ്കിൾ പൂജയൊക്കെ അറിയാവുന്ന ഒരാളെ വിളിച്ചു വരുത്തി. ആ പുള്ളിക്കാരൻ എന്നെ ചൂരൽ എടുത്ത് അടിയ്ക്കുകയൊക്കെ ചെയ്തു.

പൂജമുറിയിൽ നിന്ന് ഭസ്മം എടുത്ത് തൊട്ടപ്പോൾ ഞാൻ മയങ്ങി വീണുവത്രെ. ഉണർന്ന് നോക്കുമ്പോൾ ഞാൻ കിടന്നതിന് ചുറ്റും ചെരുപ്പും ചൂലും എല്ലാം വച്ചിരിയ്ക്കുകയാണ്. എന്താണ് എന്ന് ചോദിച്ചപ്പോഴാണ് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞത്- എന്നും നടി സോണിയ പറയുന്നു.

Advertisement